കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം, അമ്മയോടൊപ്പം യാത്ര ചെയ്തത 13 വയസ്സുകാരിയെ ഉപദ്രവിച്ച് നാൽപ്പത്തിരണ്ടുകാരൻ, കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ ബസ് പോയത് പൊലീസ് സ്റ്റേഷനില്‍, കുട്ടിയെ ഉപദ്രവിക്കാൻ ദീര്‍ഘദൂരം ടിക്കറ്റ് എടുത്ത യുവാവ് അറസ്റ്റിൽ...!!

ആലപ്പുഴയിൽ അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ പീഡനശ്രമം.13 വയസ്സുകാരിയെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയതോടെ കുട്ടിവിവരം മാതാവിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് ബസ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ(42) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.തൃശൂര്‍ - കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു.
ബസിനുള്ളില്‍ കുട്ടി അമ്മയുടെ പിറകിലായിരുന്നു ഇരുന്നത്. അമ്പലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. തുടർന്ന് വിവരം കണ്ടക്ടറിനെ അറിയിച്ചതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു.
കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാള്‍ ദീര്‍ഘദൂരം ടിക്കറ്റ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇയാളുടെ മൊഴിയെടുത്തശേഷം അമ്പലപ്പുഴ പൊലീസിന് കൈമാറും.
https://www.facebook.com/Malayalivartha