'ഒന്നിനു പിറകെ ഒന്നായി ടോസുകൾ നഷ്ടപ്പെട്ടിട്ടും ഒരു സമയത്ത് ടോസ് കിട്ടുന്ന നൂറ് ശതമാനം പേരും ബാറ്റിങ്ങ് തിരഞ്ഞെടുത്തിരുന്ന ഒരു ടൂർണമെൻ്റിൽ ആദ്യം ബാറ്റ് ചെയ്ത് തുടർച്ചയായി വിജയിച്ച ടീമിൻ്റെ നായകൻ. സഞ്ജുവിനെ പ്രശംസിക്കാൻ എന്നും മടിയുള്ളവരുണ്ടായിരുന്നു കമൻ്ററി ബോക്സിൽ...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസം നടന്ന കളിയിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി സഞ്ജുവും സംഘവും. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെ തന്നെ തഴഞ്ഞവർക്ക് മുന്നിലൂടെ തലയുയർത്തി നിൽക്കുകയാണ് സഞ്ജു വി. സാംസൺ. ഇതിനെ മുൻനിർത്തി സഞ്ജുവിനായി ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
'സഞ്ജുവിനെ പ്രശംസിക്കാൻ എന്നും മടിയുള്ളവരുണ്ടായിരുന്നു കമൻ്ററി ബോക്സിൽ. ഒന്നല്ലെങ്കിൽ മറ്റൊരു കുറ്റവുമായി എത്താൻ മടികാണിക്കാത്തവർ പുറത്തുമുണ്ടായിരുന്നു ഇഷ്ടം പോലെ. ഒന്നിനു പിറകെ ഒന്നായി ടോസുകൾ നഷ്ടപ്പെട്ടിട്ടും ഒരു സമയത്ത് ടോസ് കിട്ടുന്ന നൂറ് ശതമാനം പേരും ബാറ്റിങ്ങ് തിരഞ്ഞെടുത്തിരുന്ന ഒരു ടൂർണമെൻ്റിൽ ആദ്യം ബാറ്റ് ചെയ്ത് തുടർച്ചയായി വിജയിച്ച ടീമിൻ്റെ നായകൻ' എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സഞ്ജുവിനെ പ്രശംസിക്കാൻ എന്നും മടിയുള്ളവരുണ്ടായിരുന്നു കമൻ്ററി ബോക്സിൽ. ഒന്നല്ലെങ്കിൽ മറ്റൊരു കുറ്റവുമായി എത്താൻ മടികാണിക്കാത്തവർ പുറത്തുമുണ്ടായിരുന്നു ഇഷ്ടം പോലെ. ഒന്നിനു പിറകെ ഒന്നായി ടോസുകൾ നഷ്ടപ്പെട്ടിട്ടും ഒരു സമയത്ത് ടോസ് കിട്ടുന്ന നൂറ് ശതമാനം പേരും ബാറ്റിങ്ങ് തിരഞ്ഞെടുത്തിരുന്ന ഒരു ടൂർണമെൻ്റിൽ ആദ്യം ബാറ്റ് ചെയ്ത് തുടർച്ചയായി വിജയിച്ച ടീമിൻ്റെ നായകൻ.
കളി കൈവിട്ടുപൊയ്ക്കൊണ്ടിരുന്നപ്പൊ, എതിർ ടീമിൻ്റെ ബാറ്റ്സ്മാന്മാർ നിലയുറപ്പിക്കുമെന്ന് തോന്നിയിടത്ത് കൃത്യമായ ബൗളിങ്ങ് ചേഞ്ചുകൾ കൊണ്ട് കളി തിരിച്ച ക്യാപ്റ്റൻ.
ഒരു മാച്ചിൽ തുടർച്ചയായ സിക്സറുകൾ തൻ്റെ ബൗളർ അവസാന ഓവറിൽ നൽകുന്നു.
ഒരു പന്ത് നോബോളാണോ അല്ലയോ എന്ന തർക്കത്തിൻ്റെ പേരിൽ എതിർ ടീം ക്യാപ്റ്റൻ കളിക്കാരെ തിരിച്ചുവിളിക്കുന്നു. അപ്പൊ സഞ്ജുവും ടീമും ഓടിയടുത്തത് ആ ബൗളർക്ക് കരുത്ത് പകരാനായിരുന്നു. ഫലം, ആ ടൈറ്റ് മാച്ചിലെ വിജയവും വിലപ്പെട്ട രണ്ട് പോയിൻ്റും. ഇക്കഴിഞ്ഞ ദിവസത്തെ ആദ്യ പ്ലേ ഓഫ് മാച്ചിലും സഞ്ജു ബാറ്റ് ചെയ്ത സമയത്ത് കമൻ്റേറ്റർമാർ പറഞ്ഞൊരു വാചകമുണ്ടായിരുന്നു, ഇയാളുടെ കളി പറയുമ്പൊ എത്ര തവണ ഞങ്ങൾ ആ ഷോട്ടുകളെ വർണിക്കാൻ വാക്കുകൾ കണ്ടെത്തണമെന്ന്..
സഞ്ജു അനായാസം ബാറ്റ് വീശിയ ആ മൽസരത്തിൽ മറ്റുള്ള ബാറ്റ്സ്മാന്മാർ തപ്പിത്തടഞ്ഞത് തന്നെ ഏറ്റവും വലിയ ഉദാഹരണമാവും അയാളുടെ ക്ലാസിന്.. ബട്ലർ വേറൊരു ലെവലിൽ ബാറ്റ് ചെയ്തിരുന്ന സമയത്ത്, അയാളുടെ ഫോം കഴിയുന്നത് വരെയേ രാജസ്ഥാന് നിലനില്പുള്ളൂ എന്ന് വിധിയെഴുതി പലരും. ബട്ലർ തുടർച്ചയായി പരാജയപ്പെട്ടപ്പൊഴും രാജസ്ഥാൻ കളി ജയിച്ചു.
ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ക്വാളിഫൈയറിലേക്ക്.. ദാ ഇപ്പൊ ഫൈനലിലേക്കും. സഞ്ജു സാംസണെന്ന മലയാളി നയിക്കുന്ന ടീം. മറ്റ് ഏതൊരു ക്യാപ്റ്റനായാലും ഇവിടെ വാഴ്ത്തുപാട്ടുകളുയരും. മറ്റ് ഡിപ്പാർട്ട്മെൻ്റുകളിലെ ഫോം എങ്ങനെയാണെന്ന് പോലും പരിഗണിക്കാതെ.. സഞ്ജുവിൻ്റെ കാര്യത്തിൽ അയാളുടെ ബാറ്റിങ്ങ് ഫോമും ഔട്ടായ രീതിയും ഒക്കെയാവും ചർച്ച.. കിട്ടിയ തൊണ്ണൂറ് മാർക്ക് കാണാതെ ബാക്കി പത്ത് നോക്കി വിമർശിക്കുന്ന ചില ഓഞ്ഞ നാട്ടുകാരെപ്പോലെ അഭിനന്ദിക്കാൻ മടിയുള്ളവരൊക്കെ കുറച്ച് മാറി നിന്ന് കണ്ടോളൂ...
This is the FIRST Malayali who lead his team into IPL finals
https://www.facebook.com/Malayalivartha