ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തതയോടെ വിഷയങ്ങൾ എഴുതാനും സംസാരിക്കാനുമറിയാവുന്ന സ്‌ഥാനാർത്ഥിയെ രാഷ്ട്രീയം പറഞ്ഞ് തോൽപ്പിക്കാനുള്ള ആമ്പിയർ മറുപക്ഷത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇമ്മാതിരി തൂറിത്തോൽപ്പിക്കാനുള്ള വെമ്പലുകൾ ഉണ്ടാകുന്നത്; ഇത് തന്നെയാണ് സ്ലട്ട് ഷെയിമിങ്ങായി നാലാൾ അറിയുന്നവർക്ക് നേരെയെല്ലാം എറിയുന്ന, പ്രത്യേകിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവളോ തന്റേടിയോ ആയ സ്‌ത്രീകൾക്കെതിരെ തൊടുത്തു വിടുന്ന അപവാദപ്രചരണങ്ങളുടെ പിന്നിലും; തുറന്നടിച്ച് ഡോ. ഷിംന അസീസ്

തൃക്കാക്കരയിലെ ഇടതുപക്ഷ സ്‌ഥാനാർഥി ഡോ.ജോ ജോസഫിന്റെ സ്വകാര്യ നിമിഷങ്ങൾ എന്ന പേരിൽ വ്യാജ വീഡിയോ പ്രചരണം തകൃതിയായി നടത്തുന്നതും, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണവും കണ്ടു. ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തതയോടെ വിഷയങ്ങൾ എഴുതാനും സംസാരിക്കാനുമറിയാവുന്ന സ്‌ഥാനാർത്ഥിയെ രാഷ്ട്രീയം പറഞ്ഞ് തോൽപ്പിക്കാനുള്ള ആമ്പിയർ മറുപക്ഷത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇമ്മാതിരി തൂറിത്തോൽപ്പിക്കാനുള്ള വെമ്പലുകൾ ഉണ്ടാകുന്നതെന്ന് ഡോ. ഷിംന അസീസ് .
ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തൃക്കാക്കരയിലെ ഇടതുപക്ഷ സ്‌ഥാനാർഥി ഡോ.ജോ ജോസഫിന്റെ സ്വകാര്യ നിമിഷങ്ങൾ എന്ന പേരിൽ വ്യാജ വീഡിയോ പ്രചരണം തകൃതിയായി നടത്തുന്നതും, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണവും കണ്ടു. ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തതയോടെ വിഷയങ്ങൾ എഴുതാനും സംസാരിക്കാനുമറിയാവുന്ന സ്‌ഥാനാർത്ഥിയെ രാഷ്ട്രീയം പറഞ്ഞ് തോൽപ്പിക്കാനുള്ള ആമ്പിയർ മറുപക്ഷത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇമ്മാതിരി തൂറിത്തോൽപ്പിക്കാനുള്ള വെമ്പലുകൾ ഉണ്ടാകുന്നത്.
ഇത്തരം വിഷയങ്ങൾ ആകാശത്തൂടെ പോവുമ്പോഴേക്കും ആർത്തിയോടെ ചാടിവീണ് നൊട്ടിനുണഞ്ഞ് സംതൃപ്തിയടയാൻ കാത്തുനിൽക്കുന്ന സമൂഹത്തിന്റെ പ്രോത്സാഹനം വേറേയും!! ഇത് തന്നെയാണ് സ്ലട്ട് ഷെയിമിങ്ങായി നാലാൾ അറിയുന്നവർക്ക് നേരെയെല്ലാം എറിയുന്ന, പ്രത്യേകിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവളോ തന്റേടിയോ ആയ സ്‌ത്രീകൾക്കെതിരെ തൊടുത്തു വിടുന്ന അപവാദപ്രചരണങ്ങളുടെ പിന്നിലും.
'ഇതോടെ ഒതുങ്ങിക്കോളും' എന്ന പ്രതീക്ഷയിലാണ് ഒളിച്ചോട്ടങ്ങളും വീഡിയോകളും കിടക്ക പങ്കിടലുമൊക്കെ ഇല്ലാക്കഥകളായി വിരിയുന്നത്. ഇതേചലിക്കുന്ന ഗോസിപ്പ്‌കോളങ്ങളെ ഭയന്ന് തന്നെയാണ് ആയിരം വിസ്‌മയമാർ വീടുവിട്ട് ഇറങ്ങാതെ ഒടുങ്ങിപ്പോവുന്നത്. ഇനി അഥവാ ഇറങ്ങിയാലും അവർക്ക് തനിച്ചൊരു വീടോ സൗകര്യമോ നിലനിൽപ്പോ ഈ സമൂഹത്തിൽ ദുഷ്കരമാവുന്നത്.
ഇത്തരം ഉളുപ്പ് കെട്ട മാർഗങ്ങൾ കേരളത്തിലെ ഒരു മുൻനിര രാഷ്‌ട്രീയ മുന്നണിയുടെ അണികൾ തന്നെ ഉപയോഗിക്കുമ്പോൾ ആര് ജയിച്ചു തോറ്റു എന്നതിലപ്പുറം ഈ നാണം കെട്ട രീതികൾ കൂടുതൽ ജനകീയമാകുകയാണ്. കൂടുതൽ പേരിലേക്ക് ഇതെത്തുകയാണ്. നാളെ കൂടുതൽ കൂടുതൽ മനുഷ്യർ, അവരുടെ ജീവിതത്തിലെ എല്ലാ യുദ്ധങ്ങളും അഭിമുഖീകരിക്കുന്നതിനും പുറമേ ഇതുപോലെ നാറിയ ആക്രമണങ്ങൾ കൂടെ അതിജീവിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തുകയാണ്. ഏത് വിധേനയും ഇത് അവസാനിപ്പിക്കേണ്ടത് വിവരവും ബോധവുമുള്ള സമൂഹത്തിന് പല ആവശ്യങ്ങളിലൊന്നല്ല, അത്യന്താപേക്ഷിതമാണ്.
https://www.facebook.com/Malayalivartha