വെള്ളം കോരുന്നതിനിടെ വീട്ടമ്മ അബദ്ധത്തില്‍ കിണറ്റില്‍ വീണു, നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അഗ്നിരക്ഷസേന രക്ഷിച്ച വീട്ടമ്മ ആശുപത്രിയിൽ

വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കാസർഗോഡ് കാഞ്ഞങ്ങാട്രാവണേശ്വരം കുന്നുപാറയില്‍ ഹേമമാലിനിയാണ് (46) കിണറ്റില്‍ വീണത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം
അമ്പതടിയോളം താഴ്ചയും പത്തടിയോളം വെള്ളവുമുള്ള ആള്‍ മറയില്ലാത്ത കിണറ്റിലാണ് വീണത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാഞ്ഞങ്ങാടുനിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ എ. നസറുദ്ദീന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷസേനയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ സുധീഷ് കുമാര്‍ കിണറ്റില്‍ ഇറങ്ങിയാണിവരെ രക്ഷപ്പെടുത്തിയത്.
ഇവരെ സേനയുടെ ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ മനോഹരന്‍ , ഓഫിസര്‍മാരായ എച്ച്. ഉമേശന്‍, അനന്ദു, കിരണ്‍, അജിത്ത്, ശ്രീകുമാര്‍, ഹോംഗാര്‍ഡുമാരായ നാരായണന്‍, ശ്രീധരന്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha