ഇന്ദ്രന്‍സിനെ വിജയ്ബാബുവല്ല 'ചതിച്ചത്' സിപിഎം; പീഡനക്കേസില്‍ പ്രതിയായ നടന്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി അവാര്‍ഡ് തിരുത്തുമോ? കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നത്; നെഞ്ചുപൊട്ടി ഹോമിലെ നായകന്‍ പറയുന്നു..

ചലച്ചിത്ര അവാര്‍ഡ് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നാണ് താരം പ്രമുഖമാധ്യമത്തോട് പറഞ്ഞത്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന സിനിമക്കും അദ്ദേഹത്തിനും അവാര്‍ഡ് നല്‍കാത്തതില്‍ പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ച് എത്തിയത്.
ഇന്ദ്രന്‍സ് പറഞ്ഞത് ഇങ്ങനെയാണ്..
'ഹോം സിനിമക്ക് അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, ജൂറി ചിലപ്പോള്‍ സിനിമ കണ്ട് കാണില്ല. ഹൃദയം സിനമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. എന്നുകരുതി ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി ഇത് തിരുത്തുമോ? കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്.
ഇന്നലെയാണ് 52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അവാര്‍ഡുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഇന്നലെ മുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം ജൂറിയെ പൊങ്കാലയിട്ട് നിരവധി ആളുകളാണ് രംഗത്ത് വന്നിരുന്നത്. താരത്തിന്റെ ഫേസ്ബുക്കിലും നിരവധി ആരാധകര്‍ കമന്റുകളുമായി പ്രത്യക്ഷപ്പെട്ടിരുന്നു.
'ഞങ്ങളുടെ അവാര്‍ഡ് ഇന്ദ്രന്‍സ് ചേട്ടന്, ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രന്‍സ്' എന്നൊക്കെയാണ് പ്രേക്ഷകര്‍ കുറിച്ചിരുന്നത്. അതുമാത്രമല്ല ഇന്ദ്രന്‍സിന് പുരസ്‌കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.
അതേസമയം യോഗമില്ലാത്തതിനാലാവാം പുരസ്‌കാരത്തിന് പരിഗണിക്കാതെന്ന് ഹോം സിനിമയിലെ നായികയായ മഞ്ജുപിള്ളയും പ്രതികരിച്ചിരുന്നു. നല്ലൊരു സിനിമ ജൂറി കാണാതെപോയതില്‍ വിഷമമുണ്ടെന്നും അതിലെ കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
എന്തായാലും സിനിമക്ക് അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലും ജനപിന്തുണ വേണ്ടുവോളം ഉണ്ടെന്നാണ് ഈ പ്രതികരണങ്ങളെല്ലാം തെളിയിക്കുന്നത്.
https://www.facebook.com/Malayalivartha