ചെക്കിൽ തിരുത്ത് ഉണ്ടെന്ന് പറഞ്ഞ് ചെക്ക് കൈക്കലാക്കിയ ശേഷം പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയിൽ പോയി 18,000 രൂപ തട്ടിയെടുത്തു; സബ്ട്രഷറി ജൂനിയർ സൂപ്രണ്ടടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു

കറുകച്ചാൽ സബ്ട്രഷറി ജൂനിയർ സൂപ്രണ്ടും തിരുവനന്തപുരം ചെങ്കൽ സ്വദേശിയുമായ അരുണിനെ അറസ്റ്റ് ചെയ്ത് പോലീസ്. വൃദ്ധയുടെ പണം തട്ടിയതിനാലാണ് സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയായ കമലമ്മയുടെ 18,000 രൂപയാണ് മോഷ്ടിച്ചത്. ചെക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
വൃദ്ധയുടെ 18,000 രൂപയുടെ ചെക്ക് തിരുവനന്തപുരത്തെ നെയ്യാറ്റിൻകര പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയിൽ മാറി തുക തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കമലമ്മ നൽകിയ ചെക്കിൽ തിരുത്ത് ഉണ്ടെന്ന് പറഞ്ഞ് ചെക്ക് കൈക്കലാക്കിയ ശേഷം നെയ്യാറ്റിൻകര പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു. കമലമ്മ പരാതി നൽകിയതോടെ സംഭവങ്ങൾ പുറത്ത് വരികയായിരുന്നു.
ചെക്ക് മാറാൻ ഇടപെടൽ നടത്തിയ നെയ്യാറ്റിൻകര പെൻഷൻ പെയ്‌മെന്റ് സബ് ട്രഷറി ഓഫീസർ ചെങ്കൽ സ്വദേശി മണി, ക്യാഷ്യർ കാട്ടാക്കട സ്വദേശി അബ്ദുൾ റസാക്ക്, ക്ലാർക്ക് മലപ്പുറം സ്വദേശി ജസ്‌ന എന്നിവരെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഇവരെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha