എനിക്ക് വിശ്വാസം ശാസ്ത്രത്തില്‍, അന്ധവിശ്വാസികള്‍ക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ല’; മോദിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗം ; ശാസ്ത്രത്തിന്റെ കൂടെ പ്രത്യയശാസ്ത്രപരമായ പിൻബലം നൽകിയത് ഭഗവത് ഗീത; ട്രോളിയതല്ലല്ലോ പിള്ളേച്ചാ....!

അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും തനിക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിലപ്പെട്ട സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ പച്ചയ്ക്ക് വിമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണ്. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളായ ആളുകളില്‍ നിന്ന് രക്ഷിക്കുമെന്നും ബി.ജെ.പി നേതാക്കളെ സാക്ഷിനിര്‍ത്തി മോദി അറിയിച്ചു. തെലങ്കാനയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 20-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. സന്യാസിയായിട്ടുപോലും അന്ധവിശ്വാസിയാകാത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ വന്നതോടെ മോദിയുടെ വാക്കുകൾ ട്രോളുകളാകാനും തുടങ്ങി. സവർക്കറേ ഫോളോ ചെയുന്നതാണ്, അവരുടെ ഏറ്റവും സത്യസന്ധമായ ആശയങ്ങൾ. ആറ്റം ബോംബ് ഉപയോഗിക്കാനും, നാസി ക്യാമ്പുകളിൽ ആൾക്കാരെ കൂട്ടാക്കൊല ചെയ്യാനും ശാസ്ത്രത്തിന്റെ കൂടെ പ്രത്യയശാസ്ത്രപരമായ പിൻബലം നൽകിയത് ഭഗവത് ഗീത ആണ്. ഹിന്ദു- rss മൂല്യങ്ങളിൽ നിരീശ്വര വാദത്തിന് വല്യ പ്രാധാന്യം ഉണ്ട്."-എന്നുള്ള കമെന്റുകൾ ഉണ്ട്...
"അങ്ങനെ പറ.... അല്ലെങ്കിൽ വിചാരിക്കും പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന്.... ശാസ്ത്രത്തിന് പ്രാധാന്യം കൊടുക്കുന്ന പ്രധാനമന്ത്രിയ്ക്ക് പൂജയും ഹോമവും ചെയ്താലേ ശാസ്ത്രം വിജയിക്കുകയുള്ളു എന്നുള്ള വിശ്വാസം ഉണ്ട്... അതൊരു അന്ധവിശ്വാസം അല്ലല്ലോ...?
"ഇന്ത്യയിൽ ഗണപതിയിൽ ആണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത്" എന്നത് ശരിവയ്ക്കുന്ന പാർട്ടിക്കാർ ആയതുകൊണ്ട് മോദി പറഞ്ഞതിൽ തെറ്റില്ല. ശാസ്ത്രത്തിനു പേരുകൾ നൽകിയപ്പോൾ എല്ലാം മാറിമറിഞ്ഞതാണ്.. ശാസ്ത്രത്തിൽ പറയുന്നതെല്ലാം ആദ്യം എഴുതപ്പെട്ടത് ഭഗവത് ഗീതയിലാണ് എന്ന് ആർക്കാണ് അറിയാൻ വയ്യാത്തത്... പ്രധാനമന്ത്രി പറഞ്ഞതിൽ തെറ്റില്ല എന്ന് എല്ലാ നെറ്റിസെൻസും ഉറപ്പു പറയുന്നുണ്ട്. പിന്നെ ട്രോളുകൾ അതൊക്കെ ഒരു തെറ്റാണോ..?
https://www.facebook.com/Malayalivartha