ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് വ്യവസ്ഥകൾ കർശനമാക്കി സംസ്ഥാന സർക്കാർ; ശബ്ദ നിയന്ത്രണ വ്യവസ്ഥകൾ പലയിടത്തും പാലിക്കപ്പെടുന്നില്ല! കുട്ടികളും വൃദ്ധരും താമസിക്കുന്ന ഇടങ്ങളിൽ ഇത് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അതിനാൽ ശബ്ദ നിയന്ത്രണം കർശനമാക്കുമെന്നും സർക്കാർ

ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് വ്യവസ്ഥകൾ കർശനമാക്കി സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. വിവിധ മത സാമുദായിക ചടങ്ങളുകളിലും ആരാധനാലയങ്ങളിലെ വിവിധ പരിപാടികളിലും അനിയന്ത്രിതമായി ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ശബ്ദ നിയന്ത്രണ വ്യവസ്ഥകൾ പലയിടത്തും പാലിക്കപ്പെടുന്നില്ല എന്നതാണ്. കുട്ടികളും വൃദ്ധരും താമസിക്കുന്ന ഇടങ്ങളിൽ ഇത് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അതിനാൽ ശബ്ദ നിയന്ത്രണം കർശനമാക്കുമെന്നും സർക്കാർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ശബ്ദ മലിനീകരണചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാത്തവരെ കർശന ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതാണ്. അതിനു ഡി.ജി.പിക്ക് ചുമതല നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. ബാലാവകാശ കമീഷൻ ശിപാർശയെ തുടർന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇതേതുടർന്ന് വിവിധ മത സാമുദായിക ചടങ്ങുകളിലും ആരാധനാലയങ്ങളിലുമെല്ലാം വാദ്യോപകരണങ്ങളും മറ്റും അനിയന്ത്രിതമായി പ്രവർത്തിപ്പിക്കുകയുണ്ടായി. ചട്ടത്തിലെ വ്യവസ്ഥകൾ ഒന്നും പാലിക്കുന്നില്ലെന്നും ബാലാവകാശ കമീഷൻ സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെ പരാതി പ്രകാരം ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയിൽ ബാലാവകാശ കമീഷന്റെ ആരോപണം ശരിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ചട്ടങ്ങൾ കർശനമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha