ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം സങ്കീര്‍ണ്ണമാകുന്നു; കുട്ടി മുദ്രാവാക്യം സ്വയം പഠിച്ചത്, അതും മോദിയെ ഉന്നംവെച്ച്; ബിജെപിക്കാരെ ഞെട്ടിച്ച് പത്തുവയസ്സുകാരന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ; ഇതൊക്കെ ഓര്‍ത്തുവെച്ച ഈ കുട്ടി ജഗജില്ലി തന്നെ..

പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ ഞെട്ടുക്കുന്ന മൊഴി പുറത്ത്. തന്നെ ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കാണാതെ പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പ്രതികരിച്ചത്. മാത്രമല്ല നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയും താന്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു എന്നാണ് കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കുട്ടിയുടെ പിതാവിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം താന്‍ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മാത്രമല്ല മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് പത്ത് വയസുകാരനായ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമുയര്‍ന്നു. മത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം ഈ കുട്ടി വിളിച്ച മുദ്രാവാക്യം സ്ഥിരീകരിച്ച് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ രംഗത്ത് വന്നിരുന്നെങ്കിലും റാലിയില്‍ ഏറ്റുചൊല്ലാന്‍ സംഘാടകര്‍ നിര്‍ദേശിച്ച മുദ്രാവാക്യമല്ല ഇതെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha