ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയ ശേഷമാണ് ആത്മഹത്യ; നടുക്കം മാറാതെ പോലീസുകാര്‍

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. പാലോട് സ്വദേഷി ഷൈജുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാള്‍ സ്റ്റേഷനിലെത്തിയത്.
കൊട്ടാരക്കര പുത്തൂരില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ഷൈജു ആര്യനാട് കോട്ടക്കകം സ്വദേശിനിക്കൊപ്പമാണ് കഴിഞ്ഞ കുറച്ചുകാലമായി താമസിച്ചിരുന്നത്. ഇവരെ കാണാനില്ലെന്നാണ് പരാതി നല്‍കിയത്.
പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം തിരിച്ചുപോയ ഇയാള്‍ പിന്നീട് പെട്രോളുമായി വന്ന് ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഇയാള്‍ നേരത്തെ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും ഇത്തരത്തില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha