'പ്രതികാരവും രാഷ്ട്രീയവും മതവും വയലൻസും സെക്സുമില്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ കണ്ണും കരളും കീഴടക്കുന്ന സിനിമ ഇറങ്ങുമെന്നതിന്റെ ഉദാഹരണമാണ് ഹോം എന്ന ഹോംലി സിനിമ. എക്സ്ട്രാ ഓർഡനറി ആയിട്ട് ഒരു ഓർഡിനറി കുടുംബത്തിന്റെ കഥ പറഞ്ഞ ഈ സിനിമയ്ക്ക് തന്നെയാണ് പ്രേക്ഷക മനസ്സുകളുടെ അവാർഡ്...' വൈറലായി കുറിപ്പ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് കനത്ത വിമർശനങ്ങളാണ് ഉയരുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്‌ത് വിജയ് ബാബു നിര്‍മ്മിച്ച ചിത്രമായ 'ഹോം' മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഒരുവിഭാഗത്തില്‍ നിന്നു പോലും ഹോമിന് അവാര്‍ഡ് ലഭിച്ചില്ല. തുടര്‍ന്ന് നിര്‍മ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതിയെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി അഞ്ചു പാർവതി പ്രഭീഷ് കുറിച്ച കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രതികാരവും രാഷ്ട്രീയവും മതവും വയലൻസും സെക്സുമില്ലാതെ OTT പ്ലാറ്റ്ഫോമുകളിൽ കണ്ണും കരളും കീഴടക്കുന്ന സിനിമ ഇറങ്ങുമെന്നതിന്റെ ഉദാഹരണമാണ് ഹോം എന്ന ഹോംലി സിനിമ. എക്സ്ട്രാ ഓർഡനറി ആയിട്ട് ഒരു ഓർഡിനറി കുടുംബത്തിന്റെ കഥ പറഞ്ഞ ഈ സിനിമയ്ക്ക് തന്നെയാണ് പ്രേക്ഷക മനസ്സുകളുടെ അവാർഡ്.
നാല്പതു കൊല്ലത്തെ സർവ്വീസ് സ്റ്റോറിയെടുത്താൽ രേവതിയെന്ന മികച്ച അഭിനേത്രിയ്ക്ക് കിട്ടിയ ഈ ബഹുമതി ഏറെ വൈകിയെത്തിയ പുരസ്കാരം എന്നു തന്നെ പറയേണ്ടി വരും. എങ്കിലും ഭൂതകാലത്തിലെ കഥാപാത്രത്തേക്കാൾ മികച്ച കഥാപാത്രങ്ങൾ രേവതി എന്ന പ്രതിഭയിൽ നിന്നു കണ്ട പ്രേക്ഷകർക്ക് ഈ അവാർഡ് ഇപ്പോൾ എന്തിന് എന്ന സന്ദേഹം വന്നേക്കാം.
എന്തായാലും ഹോം എന്ന സിനിമയിൽ മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മയോളം മികച്ച വേറൊരു കഥാപാത്രത്തെ കഴിഞ്ഞ വർഷമിറങ്ങിയ ഒരു ചിത്രത്തിലും കണ്ടിട്ടില്ല. 24x7 ഒരേ ഭാവം മാത്രം കാണിക്കുന്ന നടിക്ക് മുൻവർഷങ്ങളിൽ സംസ്ഥാന അവാർഡ് നല്കിയ സർക്കാർ കുട്ടിയമ്മയെ കാണാതെ പോയതിൽ അത്ഭുതമില്ല. കാരണം മഞ്ജു പിള്ളയ്ക്ക് ഇതു വരെ പ്രത്യക്ഷമായ ഒരു രാഷ്ട്രീയമില്ലായിരുന്നു.
https://www.facebook.com/Malayalivartha