സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിന് എന്നറിയില്ല; ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല; കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു; സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം; വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ; ജനങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്; ഹോം സിനിമയ്ക്കു അവാർഡ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ഇന്ദ്രൻസ്

അണിയറപ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ഹോം സിനിമയ്ക്ക് അവാർഡ് കിട്ടും എന്നത്. എന്നാൽ ആ സിനിമയ്ക്ക് മികച്ച സിനിമയ്ക്ക് ഉള്ള അവാർഡ് കിട്ടിയില്ല. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; “ഹോം സിനിമയെ അവാർഡിൽ നിന്നും പൂർണ്ണമായി അവഗണിച്ചതിൽ വിഷമമുണ്ട്.
ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസിൽ ആ സിനിമയുണ്ട്. രമ്യാനമ്പീശനും വി.ടി ബൽറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത്. എനിക്ക് അവാർഡ് കിട്ടാത്തത്തിൽ വിഷമമില്ല. ബിജുവും ജോജുവും എന്റെ കൂട്ടുകാരാണ്. അവർക്ക് കിട്ടിയതിൽ സന്തോഷം മാത്രമേയുള്ളൂ. അവാർഡിന് വേണ്ടിയല്ല ഞാൻ അഭിനയിക്കുന്നത്.
വ്യക്തിപരമായി തനിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha