മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഗോവയിൽ പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു

ഗോവയിൽ പാസ്റ്ററും ഭാര്യയും അറസ്റ്റിലായി. മതപരിവർത്തനം നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പണം നൽകിയും രോഗസൗഖ്യം വാഗ്ദാനം ചെയ്തും ആളുകളെ ക്രിസ്തുമതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചു എന്ന ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാസ്റ്റർ ഡൊമിനിക് ഡിസൂസ, ഭാര്യ ജോവാൻ എന്നിവരെയാണ് ഈ ആരോപണങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര ഗോവയിലെ സാലിഗാവ് ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഇവർക്കെതിരെ രണ്ടു പരാതികളാണ് കിട്ടിയത് . ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2 പരാതികൾ കിട്ടിയെന്ന പോലീസ് തന്നെയാണ് വെളിപ്പെടുത്തിയത്. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. മതപരിവർത്തനം ആരോപിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് വളരെയധികം ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha