Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പതിനൊന്നും അഞ്ചും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ തല പൊക്കുന്ന സെക്ഷ്വൽ ഡ്രൈവിനു മനോരോഗത്തിൻ്റെ ആനുകൂല്യം നല്കി വെളുപ്പിച്ചെടുക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അത് ആ കുഞ്ഞുമക്കളിൽ ഏല്പിക്കുന്ന മാനസികാഘാതം അഥവാ ട്രോമ എത്രമേൽ വലുതാണെന്നതാണ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

08 JULY 2022 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായത്. കേസില്‍ നടനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇയ്യാൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

He is a Pedophile,not a sexual exhibitionist. He is a criminal minded child sexual predator. ഒരു വൃത്തികെട്ട ബാലപീഢകന് എക്സിബിഷനിസത്തിൻ്റെ ആനുകൂല്യം നല്കി , ഒപ്പം മനോരോഗ നരേഷനും നല്കി പൊതുസമൂഹത്തിൻ്റെ എംമ്പതിക്ക് ഇട്ടുകൊടുക്കുന്ന ഫേക്ക് നരേറ്റീവുകളെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പീഡോഫീലുകളെ എവിടെ കണ്ടാലും എപ്പോഴൊക്കെ കണ്ടാലും ചൂലെടുത്ത് അടിക്കണമെന്നു തന്നെയാണ് എൻ്റെ നിലപാട്. തീർത്തും നിഷ്കളങ്കരായ, നിസ്സഹായരായ കുഞ്ഞു മക്കളുടെ നേർക്ക് കാമക്കണ്ണുകൾ കുത്തിയിറക്കുന്ന ഏതൊരുവനെയും ഭയക്കുക തന്നെ വേണം.

ശ്രീജിത്ത് രവിയെന്ന പീഡോഫീൽ കുഞ്ഞുങ്ങൾക്ക് നേരെ കാട്ടിക്കൂട്ടുന്ന ആദ്യത്തെ അതിക്രമമല്ല ഇത്. മുമ്പൊരിക്കൽ അയാൾ പിടിക്കപ്പെട്ടതാണ്. പക്ഷേ ആരാലും പിടിക്കപ്പെടാതെ അയാൾ എത്രയോ വട്ടം ഇതേ ക്രൈം പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ കാട്ടികാണണം. പൊടി കുഞ്ഞുങ്ങൾക്കറിയില്ലല്ലോ അയാൾ സെലിബ്രിറ്റിയാണെന്നും മറ്റും. മാത്രവുമല്ല അയാൾ കൊച്ചു കുഞ്ഞുങ്ങൾക്ക് കണ്ടാലും മാത്രം തിരിച്ചറിയാൻ തക്ക വലിയ സെലിബ്രിറ്റിയുമല്ലല്ലോ. പതിനൊന്നും അഞ്ചും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ തല പൊക്കുന്ന സെക്ഷ്വൽ ഡ്രൈവിനു മനോരോഗത്തിൻ്റെ ആനുകൂല്യം നല്കി വെളുപ്പിച്ചെടുക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അത് ആ കുഞ്ഞുമക്കളിൽ ഏല്പിക്കുന്ന മാനസികാഘാതം അഥവാ ട്രോമ എത്രമേൽ വലുതാണെന്നതാണ്.

ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിൽ വളരെ ചെറുപ്രായത്തിൽ തന്നെ നേരിടേണ്ടി വരുന്ന ഇത്തരം ആഘാതങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പരിചയമില്ലാത്ത ഒരുത്തൻ തനിക്ക് മുന്നിൽ തീർത്തും അപ്രതീക്ഷിതമായി തൻ്റെ ലൈംഗികാവയവം തുറന്നുകാട്ടുമ്പോൾ വല്ലാതെ പകച്ചു ഭയന്നുപോകും മിക്ക കൊച്ചു കുഞ്ഞുങ്ങളും. ആ ഭയം പിന്നീട് ഒരുപക്ഷേ ജീവിതകാലം മുഴുക്കെയും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളായി മാറാം. ഭാവിയിൽ അവർക്കുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളും ചിലപ്പോൾ തിരുത്താനായെന്നു വരില്ല. പ്രണയവും സൗഹൃദവും വിവാഹവും സെക്സും ബന്ധങ്ങളുമെല്ലാം പേടിയോടെയല്ലാതെ സമീപിക്കാൻ കഴിയാത്തൊരാളായി ആ കുഞ്ഞ് മാറിയേക്കാം.

ശ്രീജിത്ത് രവി എന്ന സെലിബ്രിറ്റി തനിക്ക് ലഭിക്കുന്ന പ്രിവിലേജുകൾ കൊണ്ട് ഒരു ക്രൈമിനെ മനോരോഗമാക്കി മാറ്റുന്നു. തൻ്റെ രോഗത്തിനുളള മരുന്ന് കഴിക്കാത്തതിനാൽ തൻ്റെ സെക്ഷ്വൽ ഡ്രൈവ് അടക്കാൻ കഴിഞ്ഞില്ലെന്ന് അയാൾ പറയുമ്പോൾ നമ്മളിൽ കുറെയേറെപ്പേരെങ്കിലും അത് വിശ്വസിക്കുവാൻ മുതിരുന്നത് അയാൾ പ്രമുഖനായ ഒരച്ഛൻ്റെ മകനും NIT പ്രൊഡക്ടും ഒപ്പം ഒരു സെലിബ്രിറ്റിയുമായതിനാൽ.

അതിനാൽ തന്നെ അയാൾ കാണിച്ച തെറ്റിനെ മനോരോഗം കൊണ്ട് ന്യായീകരിക്കാൻ നമ്മൾ മുതിരുന്നു. തന്റെ ഇമേജിനും കരിയറിനും ഭീഷണിയായ ഇത്തരം പ്രവർത്തികൾ ആവർത്തിക്കണമെങ്കിൽ അയാൾ പറഞ്ഞതിൽ വസ്തുതയുണ്ട് എന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ആ മനോരോഗം എന്തുകൊണ്ട് അയാൾ മുതിർന്ന സ്ത്രീകളിൽ കാണിക്കുന്നില്ല എന്ന ചോദ്യം വരുമ്പോഴാണ് അത് കേവലം മനോരോഗമല്ലഏറ്റവും ഭയക്കേണ്ടുന്ന പീഡോഫീലിയയാണ് എന്ന് തിരിച്ചറിയേണ്ടുന്നത്. ഇനി ശ്രീജിത്ത് ഉന്നയിച്ച ഇതേ വാദഗതി ഒരു സാധാരണക്കാരനായ മനുഷ്യൻ ഉന്നയിച്ചാൽ നമ്മൾ അതിനെ മനോരോഗം കൊണ്ട് ന്യായീകരിക്കില്ല; മറിച്ച് തല്ലു കിട്ടാത്ത തരം ഞരമ്പുരോഗം എന്ന് പറഞ്ഞ് ജഡ്ജ് ചെയ്യും. ക്രൈം ആര് ചെയ്താലും അതിൽ പൊളിറ്റിക്കൽ - ഫിനാൻഷ്യൽ - സോഷ്യൽ polarisation ഇല്ലാതെ ക്രൈമായി മാത്രം കണ്ട് ജഡ്ജ് ചെയ്യാൻ നമ്മൾ എന്നാണ് പഠിക്കുക?

ശ്രീജിത്ത് രവി എന്ന സെലിബ്രിറ്റി സെക്ഷ്വൽ പ്രിഡേറ്റർ മുതിർന്നവരുടെ നേർക്കു തൻ്റെ ലൈംഗികാതിക്രമം നടത്താതെ കൊച്ചു കുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് മറച്ചുവെക്കപ്പെടലിൻ്റെ സാധ്യതാ സുരക്ഷിതത്വം നൽകുന്ന മാന്യതാമൂടുപടവുമായി സ്വൈരവിഹാരം നടത്തി. ലൈംഗികതയെന്തെന്ന തിരിച്ചറിവിലെത്താത്ത കുഞ്ഞുങ്ങളിലേയ്ക്ക് തൻ്റെ വൈകൃതത്തിൻ്റെ തുറന്നുകാട്ടൽ തുടർന്നുക്കൊണ്ടേയിരുന്നു. അതാവുമ്പോൾ സേഫ് ആണല്ലോ.

ഒരു സെക്ഷ്വൽ മൊളസ്റ്ററിനേക്കാൾ സമൂഹം ഭയക്കണം ഒരു പീഡോഫീലിനെ. കാരണം മനുഷ്യസമൂഹത്തെ ആഴത്തിൽ പരിക്കേൽപ്പിക്കുന്ന കുറ്റകൃത്യമാണ് പീഡോഫീലിയ. ഇതിനുള്ള ചികിത്സ മരുന്നും മന്ത്രവാദവുമൊന്നുമല്ല. ഇതിനി ആവർത്തിക്കാൻ തോന്നാത്ത രീതിയിൽ ശിക്ഷ ഉറപ്പുവരുത്തണം. മനോരോഗമെന്ന വെളുപ്പിക്കൽ കൊണ്ട് ഇയാളെ സപ്പോർട്ട് ചെയ്യുന്നവരും ഒരേ ക്രിമിനലിസത്തിൻ്റെ കൂട്ടുപങ്കാളികളാണ്. പീഡോഫീലിയ എന്ന ആക്ടിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒട്ടും അകലെയല്ല ആ ആക്ടിനെ ലെജിറ്റമൈസ് ചെയ്യുന്നവരും. അതോർക്കുക. ഒരിക്കൽ പിടിക്കപ്പെട്ടയാൾ മനോരോഗം എന്ന വരട്ടുവാദം കൊണ്ട് തടിതപ്പിയിട്ടും വീണ്ടും അതേ ക്രൈം അയാൾക്ക് ആവർത്തിക്കാനുള്ള ധൈര്യമുണ്ടായെങ്കിൽ അത് മനോരോഗമല്ല; മറിച്ച് ക്രിമിനലിസമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 minutes ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (14 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (24 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (34 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (36 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (40 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

Malayali Vartha Recommends