Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രവും സിബിഐയും ഒരുമിച്ചിറങ്ങി; സത്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി? പിണറായിയും കുടുംബവും പെട്ടു.. അന്വേഷണം ക്ലിഫ്ഹൗസിലേയ്‌ക്കോ? സത്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍

12 JULY 2022 03:28 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും ഗൗരവകരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും. എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്നുള്ള ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ ബിജെപി സംസ്ഥാന ഘടകം മാത്രമാണ് ഈ വിഷയം കത്തിച്ചത് പിന്നീടാണ് പ്രതിപക്ഷവും വിഷയം ഏറ്റെടുത്ത് സ്വപ്‌നയ്ക്ക് സംരക്ഷണ വലയം തീര്‍ക്കാന്‍ തീരുമാനിക്കുന്നത്. പിണറായിയുടെ അധികാരക്കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടു എന്ന ഒരു പ്രതീതിയാണ് ഇത്രയും നാളെങ്കില്‍ ഇപ്പോഴിതാ അതിനൊരു തീര്‍പ്പുകെട്ടി സിബിഐയും കേന്ദ്ര സര്‍ക്കാരും ഒന്നിച്ച് ഇറങ്ങുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഈ നീക്കങ്ങളെന്നുള്ളത് ശ്രദ്ധേയമാണ്.

ലൈഫ്മിഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആദ്യഘട്ടത്തില്‍ സിബിഐ ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇടപാടില്‍ നിര്‍ണായക പങ്കുവഹിച്ച കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം സ്വീകരച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ചാണ് സിബിഐയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് സ്വപ്നയെ സിബിഐ ചോദ്യം ചെയ്യുന്നത്. നയതന്ത്രസ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ്മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവരുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടിരൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്. കരാര്‍ ഏറ്റെടുത്ത യൂണിടേക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. നിര്‍മാണക്കരാര്‍ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളര്‍ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.

ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണെന്നും സ്വപ്നയ്ക്ക് അഞ്ച് ഐഫോണ്‍ നല്‍കിയിരുനുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്. ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട സ്വപ്നയില്‍ നിന്ന് വിശദീകരണം തേടാനുമാണ് സിബിഐ നീക്കം.

അതേസമയം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കേസിലെ ഇടപെടല്‍ ഇതിനേക്കാളൊക്കെ പ്രസക്തനാകുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെയാണ് രംഗത്ത് വരുന്നത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന വിവാദവിഷയങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമുണ്ട്. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായിയെന്നും ജയശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കാനാകില്ല. സര്‍ക്കാരായാലും നയതന്ത്രപരിരക്ഷയുള്ള വ്യക്തിയായാലും നിയമവിധേയമായി പ്രവര്‍ത്തിക്കണം..

കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും ഇപ്പോള്‍ തെറ്റിദ്ധാരണയില്ല. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. രാഷ്ട്രീയപരമായും അല്ലാതെയും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ സര്‍ക്കാരിനെതിരെയുണ്ടാകും. ഇതിനെ നേരിടാനുള്ള ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്.

ശ്രീലങ്കന്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രത്യേക പരിശ്രമം നടത്തുന്നുണ്ട്. ശ്രീലങ്കയ്ക്ക് പണമായും അവശ്യവസ്തുക്കളായും ഇന്ധനമായും ഇന്ത്യ സഹായം നല്‍കുന്നുണ്ട്. സുഹൃദ് രാജ്യങ്ങളും അയല്‍രാജ്യങ്ങളും പ്രതിസന്ധിയിലായാല്‍ സഹായിക്കുക എന്നത് ഇന്ത്യയുടെ നയമാണ്. ഇപ്പോഴത്തേത് ശ്രീലങ്കയ്ക്കുള്ളിലെ പ്രശ്‌നം മാത്രമാണ്. ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ വളര്‍ച്ച കേരളത്തിലുമുണ്ടാകും. കേരളത്തില്‍ ബിജെപി ഘട്ടം ഘട്ടമായി വളരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍, ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (3 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (17 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (31 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (4 hours ago)

Malayali Vartha Recommends