Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

ശ്രീലേഖ എന്തിന് ദിലീപിനെ അനുകൂലിച്ചു? അതിന് പിന്നിലൊരു പകയുണ്ട് പലര്‍ക്കുമറിയാത്ത പക

12 JULY 2022 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ പിന്തുണച്ച് മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ രംഗത്തെത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. സംസ്ഥാനത്തെ പോലീസ് സേനയോടുള്ള അടങ്ങാത്ത വൈരാഗ്യമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിലുള്ളതെന്നാണ് സത്യം. എന്നാല്‍ ശ്രീലേഖയുടെ മൊഴിയെടുത്ത് വിവാദം കൊഴുപ്പിക്കാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം. ശ്രീലേഖ വിവാദം കൊഴുത്താല്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ പിണറായി വിജയന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിവാദങ്ങളും അതിജീവിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരും സി പി എമ്മും വിശ്വസിക്കുന്നു.

പോലീസില്‍ നിന്നും വലിയ അപമാനമാണ് ശ്രീലേഖ നേരിട്ടത്. ഡി.ജി പിയായി വിരമിച്ച ശ്രീലേഖയെ സംബന്ധിച്ചടത്തോളം ഇത് വലിയ തിരിച്ചടിയായിരുന്നു .. പതിറ്റാണ്ടുകളോളം പോലീസിനെ സേവിച്ച തനിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത് ശ്രീലേഖയെ നന്നായി വേദനിപ്പിച്ചു. ശ്രീലേഖ സര്‍വീസില്‍ നിന്നും വിരമിച്ച് നാല് മാസം കഴിഞ്ഞപ്പോഴായിരുന്നു സംഭവം.

മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ശ്രീലേഖ പരാതി നേരിട്ട് വിളിച്ചു പറഞ്ഞത്. ഇ മെയില്‍ മുഖാന്തിരം പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. പരാതി നല്‍കി 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതില്‍ വിഷമം തോന്നി ശ്രീലേഖ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഏപ്രില്‍ 6 ന് ശ്രീലേഖ ഓണ്‍ലൈനായി ഒരു ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി എന്ന രീതിയിലായിരുന്നു ഓര്‍ഡര്‍., അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. ഏപ്രില്‍ 14 നു ഒരാള്‍ ഫോണ്‍ ചെയ്തു പാര്‍സല്‍ ഇപ്പോള്‍ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം എന്ന് പറഞ്ഞു. കോവിഡ് ആയതിനാല്‍ അകത്തു വരില്ല എന്നും പറഞ്ഞു. താന്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാര്‍സല്‍ വന്നാല്‍ ഉടന്‍ തന്നെ തനിക്ക് തരണമെന്ന് പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ പാര്‍സല്‍ കിട്ടി. അപ്പോള്‍ തന്നെ തനിക്ക് പന്തികേട് മനസ്സിലായി. ശ്രദ്ധയോടെ പാക്കറ്റ് തുറന്നു. ഉള്ളില്‍ പൊട്ടിയ പഴയ ഹെഡ്‌ഫോണ്‍ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യന്‍ പോയിരുന്നു. ഉടന്‍ തന്നെ ഞാന്‍ അവന്‍ വിളിച്ച നമ്പറില്‍ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാര്‍സല്‍ എടുത്തു കാശ് തിരികെ നല്‍കാന്‍ പറഞ്ഞു. അവന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസില്‍ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തില്‍ പറയുകയും ചെയ്തു എങ്കിലും കാശ് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തില്‍ താന്‍ മ്യൂസിയം ഇന്‍സ്‌പെക്ടറെ ഫോണ്‍ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.

ശ്രീലേഖ പറഞ്ഞു: കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥന്‍ എന്നെ തിരികെ വിളിച്ചു. താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാല്‍ അവന്‍ പാര്‍സല്‍ എടുത്തു എന്റെ രൂപ തിരികെ നല്‍കുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്‌സൈറ്റ് നോക്കി മ്യൂസിയം ഇക ക്ക് ഇമെയില്‍ പരാതിയും അയച്ചു. അതൊപ്പം ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് ലേക്കും പാര്‍സല്‍ ഡെലിവര്‍ ചെയ്ത ഇകാര്‍ട്ട് എന്ന സ്ഥാപനത്തിലേക്കും പരാതികള്‍ അയച്ചു. അതെല്ലാം വീണ്ടും സി.ഐക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.' 'ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും പലരും പല പല ആവശ്യങ്ങള്‍ക്കായി എന്നെ വിളിക്കുന്നു അവരുടെ പ്രശ്‌നത്തിന് ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മുന്‍പും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനില്‍ എനിക്ക് പരാതികള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകള്‍ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാന്‍ പോകുന്നില്ല.'

'എന്തായാലും ഇന്ന് ഞാനീ സംഭവം എഫ്.ബി യില്‍ ഇട്ടതിനു പിന്നാലെ മ്യൂസിയം എസ് എച്ച്. ഒ എന്നെ വിളിച്ചു. ഇ മെയില്‍ കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയില്‍ അഡ്രസ്സില്‍ ഞാന്‍ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നാല്‍ കൊള്ളാം! ഇനി ഇമെയില്‍ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ അയക്കേണ്ടവര്‍ക്കായി പുതിയ ഇമെയില്‍ അഡ്രസ് വെീാാെ്ോ.ുീഹ@സലൃമഹമ.ഴീ്.ശി'

'ദയവായി ഗ്രിംസോണ്‍സ് എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്. ചതിയാണ്. ഇ കാര്‍ട്ട് എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവര്‍ ചതിക്കും. ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ ദയവായി സി ഒ ഡി ഓപ്ഷന്‍ ഉപയോഗിച്ച്, പാര്‍സല്‍ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും രമൃറ ഉപയോഗിച്ച് മുന്‍കൂറായി പണം നല്കാതിരിക്കൂ.'

ഇതാണ് ശ്രീലേഖയുടെ പോസ്റ്റ്. സമൂഹ മാധ്യമ പോസ്റ്റ് കണ്ടിട്ടും ഒന്നും സംഭവിച്ചില്ല. ഓണ്‍ലൈന്‍ തട്ടിപ്പ് നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഈ സംഭവത്തോടെ ശ്രീലേഖയും പോലീസും തമ്മില്‍ പൂര്‍ണമായി തെറ്റി. ഇതാണ് പോലീസിനെതിരെ തിരിയാന്‍ ശ്രീലേഖയെ പ്രേരിപ്പിച്ചുവെന്നു പറയാം.എന്നാല്‍ ശ്രീലേഖയുടെ നീക്കത്തെ അതിശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് പോലീസിന്റെ നീക്കം.

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണത്തിന്ററെ വിശ്വാസ്യതയെ തള്ളിപറഞ്ഞ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിന് പുറമേ ആര്‍ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ചില കേന്ദ്രങ്ങള്‍ അഭിഭാഷകരുമായി സംസാരിച്ചുവരികയാണ്. ദിലീപ് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രീലേഖയെ ഉപയോഗിക്കും എന്നാണ് പോലീസ് കരുതുന്നത്. ദിലീപ് കേസിന്റെ അന്വേഷണം ഏതാനും ദിവസങ്ങള്‍ കൊണ്ട് അവസാനിക്കും. കേസ് ജയിക്കുമെന്ന കാര്യത്തില്‍ പോലീസിന് അമിത വിശ്വാസമില്ല. ഈ സാഹചര്യത്തിലാണ് ശ്രീലേഖയുടെ വാക്കുകള്‍ വിവാദമായത്.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ ആരോപിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനി പറഞ്ഞു തന്നിട്ടാണ് താന്‍ കത്തെഴുതിയതെന്ന് സഹതടവുകാരന്‍ പറഞ്ഞു.

കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും, നടനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്നും ശ്രീലേഖ പറഞ്ഞു. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

കേസിലെ ആറ് പ്രതികള്‍ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകള്‍ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വര്‍ഷമായി വിചാരണത്തടവുകാരനായ പള്‍സര്‍ സുനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചാല്‍ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവര്‍ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതില്‍ കുടുക്കാനും തെളിവുകള്‍ നിരത്താനും ശ്രമിക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയാണ് ശ്രീലേഖ പറഞ്ഞു നടന്‍ ദിലീപ് അദ്ദേഹത്തിനെതിരെ എടുത്ത കേസില്‍ നിരപരാധിയാണെന്ന് ഞാന്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു എന്ന് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പ്രസിദ്ധീകരിച്ചത്.

ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. 'ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണ്' ശ്രീലേഖ വീഡിയോയില്‍ പറയുന്നു. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊലീസിന് തന്നെ അവേേഹളനമാണെന്നും ദിലീപിന്റെ താല്‍പര്യപ്രകാരമാണ് വെളിപ്പെടുത്തലെന്നും കേസില്‍ അതിജീവിതക്ക് വേണ്ടി ഹാജരായ അഡ്വ. ടി.ബി. മിനി പറഞ്ഞു. ഇക്കാര്യത്തില്‍ തുടരന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു. അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറയില്ലെന്നും സോഷ്യല്‍ മീഡിയില്‍ വൈറലാവാനാണ് ശ്രീലേഖയുടെ ശ്രമമെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു.

ദിലീപ് നിരപരാധി ആണെന്ന മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുന്‍ ജയില്‍ മേധാവി ചോദ്യം ചെയ്യുന്നുണ്ട്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവര്‍ ലോകേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖ പറയുന്നത്. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഡലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മര്‍ദ്ദ ഫലം എന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ ശ്രീലേഖ ചോദ്യം ചെയ്യുന്നത്. ഏതായാലും ശ്രീലേഖയുടെ ലക്ഷ്യം ദിലീപമല്ല. പോലീസാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (14 minutes ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (25 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (39 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (1 hour ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (2 hours ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (3 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

Malayali Vartha Recommends