അതും മുക്കി? സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ ഇല്ലെന്ന് സി.പി.എം, ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് നെട്ടോട്ടത്തിൽ, പ്രസംഗത്തിന്റെ പൂര്‍ണരൂപം ആര് തന്നാലും തെളിവായി സ്വീകരിക്കുമെന്ന് അന്വേഷണം സംഘം, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാനും ശ്രമം..!

ഭരണഘടനയെ അധിക്ഷേപിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം തപ്പി ഇറങ്ങിയിരിക്കുകയാണ് പോലീസ്. എന്നാൽ തെളിവ് ചോദിച്ചെത്തിയ പോലീസിനോട് ദൃശ്യങ്ങളില്ലെന്ന മറുപടിയാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വം നൽകിയത്.
ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നുമാണ് ഇതിൽ നേതൃത്വം നൽകിയ വിശദീകരണം. ഇതിന്റെ ഭാഗമായി ഔദ്യോഗികമായി മല്ലപ്പള്ളി സി.പി.എമ്മിന്റെ ഏരിയാ നേതൃത്വവുമായി പോലീസ് ആശയവിനിമയം നടത്തി. എന്നാല്‍ തങ്ങളുടെ കൈവശം ദൃശ്യങ്ങളുടെ പൂര്‍ണരൂപമില്ലെന്ന് ഏരിയാ സെക്രട്ടറി അന്വേഷണസംഘത്തെ അറിയിച്ചുവെന്നാണ് വിവരം.
ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന വീഡിയോ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഡിലീറ്റ് ചെയ്തിരുന്നു, അങ്ങനെ തങ്ങളുടെ കൈവശമുണ്ടായിരുന്ന വീഡിയോ പൂര്‍ണമായും നശിപ്പിക്കപ്പെട്ട് എന്നാണ് ഏരിയാ നേതൃത്വം വിശദീകരിക്കുന്നത്.
സജി ചെറിയാന്‍ ഭരണഘടനയെ നിന്ദിച്ചെന്ന കേസില്‍ നിര്‍ണായക തെളിവാകുന്നത് മല്ലപ്പള്ളി ഏരിയാ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്.എന്നാല്‍ പോലീസിന്റെ കയ്യില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യമാണ്. കേസിന്റെ വിചാരണാഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കാന്‍ പോകുന്നത് ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്.
അതിനാലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം കണ്ടെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി.പ്രസംഗത്തിന്റെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു. മാധ്യമങ്ങളെ ഒഴിവാക്കി പൂർണമായും സിപിഎം അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി നടത്തിയ യോഗത്തിന്റെ വിഡിയോ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാണ്.
പരിപാടിയുടെ ഫെയ്സ്ബുക്ക് സംപ്രേഷണമുണ്ടായിരുന്നെങ്കിലും പ്രസംഗം വിവാദമായതോടെ വീഡിയോ നീക്കം ചെയ്തിരുന്നു. സിപിഎം അണികളുടെയോ നേതാക്കളുടെയോ മാത്രം കൈയിലാണ് വീഡിയോ ഉണ്ടാകാൻ സാധ്യത. കേസ് ഇത്രയേറെ വിവാദമായ സ്ഥിതിക്ക് ഇനി ആരും വിഡിയോ പുറത്തുവിടാനും സാധ്യത കുറവാണ്. അതേസമയം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വീഡിയോ നീക്കം ചെയ്താലും അത് വീണ്ടെടുക്കാകുമെന്നാണ് സൈബര്‍ വിദഗ്ധരില്‍നിന്ന് ലഭിക്കുന്ന വിവരം. അതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























