Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് വൈത്തിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്... വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു

12 JULY 2022 02:38 PM IST
മലയാളി വാര്‍ത്ത

വയനാട് വൈത്തിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. തൈലക്കുന്ന് സ്വദേശി പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് തൈലക്കുന്ന് ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത്. വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.


അതേസമയം മറ്റൊരു സംഭവത്തില്‍ പാലക്കാട് കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു. ധോണി മായാപുരം പെരുന്തുരുത്തികളം വീട്ടില്‍ ആര്‍. ശിവരാമന്‍ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. റെയില്‍വേ കോളനി-ധോണി റോഡില്‍ പൈറ്റാംകുന്ന് പള്ളിക്ക് സമീപത്താണ് സംഭവം. പതിവായി ഇതുവഴി നടക്കാനിറങ്ങുന്ന ശിവരാമന്‍ അടങ്ങുന്ന സംഘത്തിന് മുന്നിലേക്ക് കാട്ടാനയെത്തുകയായിരുന്നു.

ധോണിയില്‍നിന്നു ഉമ്മിനി ഹൈസ്‌കൂള്‍ വരെ പ്രധാനറോഡിലൂടെ പോയി മടങ്ങുന്നതാണ് രീതി. രാവിലെ ആറുപേരടങ്ങുന്ന സംഘം ധോണിയില്‍നിന്നു പുറപ്പെട്ടു. ശിവരാമനും സമീപവാസിയും സുഹൃത്തുമായ രാജേഷും മുന്നിലും മറ്റുനാലുപേര്‍ പിന്നിലുമായാണ് നടന്നത്. അപ്രതീക്ഷിതമായി റോഡിലേക്ക് കയറിയ കാട്ടാനയെ കണ്ടതും ശിവരാമനും രാജേഷും പിന്തിരിഞ്ഞോടി. ആന പുറകേ ചെന്നതോടെ റോഡിന് ഇരുവശത്തുമുള്ള വയലിലേക്ക് ഓടിമാറാന്‍ ശ്രമിച്ചു

ആന റോഡിലേക്ക് കയറിവന്ന ഭാഗത്തെ വയലിലേക്കാണ് രാജേഷ് ഇറങ്ങിയത്. ശിവരാമന്‍ മറുവശത്തെ വയലിലേക്കു ചാടുന്നതിനിടെ പുറകേയെത്തിയ ആന ചവിട്ടിയതായി നാട്ടുകാര്‍ പറയുന്നു. വയലിലെ ചെളിയില്‍ പൂണ്ടുപോയ ശിവരാമനെ വിട്ട് ആന ഓടിപ്പോയി. വയലില്‍നിന്നു കേറിപോകും വഴിക്കുള്ള മതിലും ആന തകര്‍ത്തിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. സാരമായി പരുക്കേറ്റ ശിവരാമനെ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ധോണി വനമേഖലയില്‍നിന്നു അഞ്ചുകിലോമീറ്ററോളം അകലെ ജനവാസ മേഖലയില്‍ ഉമ്മിനി ഹൈസ്‌കൂളിന് ഇരുനൂറുമീറ്റര്‍ മാറിയാണ് സംഭവം. കൃഷിനാശം വിതച്ച് മേഖലയില്‍ ഭീതിപടര്‍ത്തിയ പി.ടി.-7 എന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതല്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (10 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (24 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

Malayali Vartha Recommends