എല്ലാം ഭാര്യമാര്‍ കൊണ്ടുപോയെന്ന് ആന്റണി, പാലസ്വദേശിനിക്കായി വലവിരിച്ച് പോലീസ്

താന്‍ മോഷ്ടിച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ തന്റെ ഭാര്യമാര്‍ക്ക് ആഭരണവും പണവുമായി നല്‍കിയിരുന്നതായി ആട് ആന്റണി പോലീസിനോട് പറഞ്ഞു. തന്റെ ചില ഭാര്യമാര്‍ മോഷണ മുതലുകളുമായി കടന്നുകളഞ്ഞതായും ആന്റണി മൊഴി നല്‍കി. പാല സ്വദേശിനിയായ സോജ അഞ്ച് ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങളുമായി മുങ്ങിയെന്നും പിന്നെ അവരെ കണ്ടിട്ടില്ലെന്നും ആന്റണി പറഞ്ഞു.
ആന്റണിക്ക് പണി കൊടുത്തത് മുങ്ങിയത് പാല കിടങ്ങൂര്‍സ്വദേശിനി സോജയാണ്. ആടിന്റെ എട്ടാം ഭാര്യയായിരുന്ന സോജയുടെയും പുനര്‍വിവാഹമായിരുന്നു. ആന്റണിയെ ഭര്‍ത്താവായി സ്വീകരിച്ച സോജ അഡയാറില്‍ താമസമാക്കി. ആന്റണി കള്ളനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കെട്ടിയത്. കള്ളനും ഒരു പണികൊടുക്കണമല്ലോ എന്ന ചിന്തയായിരുന്നോ ഈ കിടങ്ങൂര്‍ കാരിയുടെ ഉള്ളില്‍. അല്ല അങ്ങനെയാണെങ്കില്‍ കെട്ടിയില്ലായിരുന്നല്ലോ. ആന്റണി ഒരുക്കിയ ആഡംബര ജീവിതത്തില്‍ സുഖം കണ്ടെത്തിയ സോജ മോഷണം ക്ഷമിച്ചു. പക്ഷേ പരസ്ത്രീബന്ധമുണ്ടെന്നറിഞ്ഞതോടെ തകര്‍ന്നു ആ ബന്ധം. ആന്റണി ഇല്ലാത്ത നേരത്ത് ആന്റണി മോഷ്ടിച്ചു കൊണ്ടു വച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളുമായി സോജ മുങ്ങി.
എന്നാല്‍ ആന്റണിക്ക് സിംകാര്‍ഡുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ആന്റണിയുടെ കൈയിലുള്ള സിംകാര്‍ഡുകള്‍ക്ക് എണ്ണമില്ലന്നാണ് പോലീസ് പറയുന്നത്. ഇതുവച്ച് ആന്റണി ആരെയും വിളിക്കില്ല. വിളിച്ചാല്‍ അത് ടവറില്‍ രേഖപ്പെടുത്തും. പോലീസ് ലൊക്കേഷന്‍ കണ്ടെത്തും പൊക്കും. എന്തും സൂക്ഷിച്ചേ ആന്‍ണി ചെയ്യൂ. ആന്റണിയുടെ മൊബൈലില്‍ നിന്ന് ഒരു കാളു പോലും ആന്റണി അറിയാതെ പോയിട്ടില്ല. അതുപോലെ തിരിച്ചും. അല്ലെങ്കില്‍ തന്നെ ആന്റണി ആരെയും വിളിക്കാറില്ല. സുഹൃത്ബന്ധങ്ങളൊന്നും ആന്റണിക്കില്ല. പിന്നെയെന്തിന് ഇത്രയും സിംകാര്‍ഡുകള്‍ . അവിടെയാണ് വിവാഹതട്ടിപ്പിന്റെ കഥയുടെ ചുരുളഴിയുന്നത്. ആരൊക്കെ ഞെട്ടിയാലും ആന്റണി മാത്രം ഞെട്ടാത്ത കഥകള്‍. പുതിയ വിവാഹത്തിന് മനസ് സമ്മതം മൂളുമ്പോള്‍ ആന്റണി പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കും. ആ പരസ്യത്തില്‍ രണ്ട് മൊബൈല്‍ നമ്പരു കൂടി നല്‍കും. രണ്ട് നമ്പര്‍ കൊടുക്കുന്നത് ആടിന്റെ മറ്റൊരു നമ്പര്‍. സംശയകരമായിട്ടുള്ള കാളകളാണെങ്കില്‍ രണ്ട് നമ്പരില്‍ നിന്ന് വിളിച്ച കാളാണ് രണ്ടാമത്തെ നമ്പരിലെത്തുന്നതെങ്കില്‍ ആകാള്‍ ആട് എടുക്കാറില്ല. എന്നാല്‍ ഒറ്റനമ്പരില്‍ മാത്രം വിളിക്കുന്നവര്‍ ആടിന്റെ കൂട്ടില്‍ വീണിരിക്കും. ആനമ്പര്‍ പിന്നെ ഉപയോഗിക്കില്ല. ഒരു പരസ്യത്തിനേ ആ സിംകാര്‍ഡുകള്‍ക്ക് ആയുസുള്ളൂ. അങ്ങനെ ഓരോ വിവാഹ പരസ്യത്തിനും ഓരോരോ ഫോണ്‍ നമ്പരുകള്‍. ഇങ്ങനെയൊരു പരസ്യം കണ്ടാണ് കൊല്ലം കാവനാട് സ്വദേശിനി ഗിരിജ വീണത്. പരസ്യം കണ്ടഗിരിജ ആടിനെ വിളിച്ചു. അതൊരു ദുര്‍വിളിയാണെന്ന കാര്യം പാവം ഗിരിജ അറിഞ്ഞിരുന്നില്ല. ജീവിക്കാന്‍ വഴിയില്ലാത്ത ഗിരിജയുടെ ഉള്ളില്‍ പട്ടിണിയുടെ സപ്ത സ്വരങ്ങള്‍ മുഴുങ്ങിയപ്പോള്‍ ഗതിയില്ലാതെ ആ പരസ്യത്തിലേക്ക് വിളിച്ചു പോയതാണ്. പിതാവ് മരിച്ചപ്പോള്‍ കുടുംബത്തിന്റെ ഭാരം ഗിരിജയുടെ ചുമലിലായി. ആ ഭാരവും കൊണ്ട് നില്‍ക്കാനാവാതെ വന്നപ്പോള്‍ എറണാകുളത്ത് കടയില്‍ സെയില്‍സ് ഗേളായി. ഏതൊരു പെണ്ണിനുമുണ്ട് ഒരു വിവാഹമോഹം. തന്റെ മുന്നില്‍ ആ മോഹം തിരിഞ്ഞ് കൊഞ്ഞനം കുത്തിയപ്പോള്‍ രണ്ടാം കെട്ടായാലും വേണ്ടില്ല ഒരു ജീവിതമാകുമല്ലോ എന്ന് വച്ച് ഗിരിജ ആടിനെ വിളിച്ചു. മാന്യനായി പെരുമാറിയ ആടില്‍ ഒരു നല്ല മനുഷ്യനെ ഗിരിജ കണ്ടു. മൂന്നാം ഭാര്യ സൂസനുമൊത്താണ് ആന്റണി ഗിരിജയെ പെണ്ണുകാണാനെത്തിയത്. സൂസന്‍ ആടിന്റെ മകനും ആദ്യ ഭാര്യ മരിച്ചു പോയി എന്നുമാണ് ഗിരിജയുടെ വീട്ടുകാരോട് ആന്റണി പറഞ്ഞു പറ്റിച്ചത്.
ഗിരിജ ആന്റണിയുടെ അഞ്ചാമത്തെ ഭാര്യയായി. ഗിരിജയുമായി ആന്റണി എത്തിയത് തിരുവനന്തപുരത്ത് ഉള്ളൂരിലുള്ള വാടക വീട്ടില്‍. നാലാം ഭാര്യയും സൂസന്റെ മകളുമായ ശ്രീകലയെ സഹോദരി എന്നാണ് ആട് പരിചയപ്പെടുത്തിയത്. ശ്രീകല സഹോദരിയല്ലെന്ന കാര്യം ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പേ ഗിരിജ കണ്ടറിഞ്ഞു. ജീവിതം കൈവിട്ടുപോയ നിമിഷങ്ങളായിരുന്നു അത്. എന്ത് ചെയ്യും. ഇല്ലായ്മയുടെ തുരുത്തില്‍ നിന്ന് വന്ന് വീണത് സുനാമി തിരകളാണെന്നറിഞ്ഞ ഗിരിജ ചങ്ക് പൊട്ടിക്കരഞ്ഞു. ആന്റണിയുടെ കുരുക്കില്‍ നിന്ന് ഗിരിജ രക്ഷപ്പെട്ടില്ല. അതാണ് ആടിന്റെ മറ്റൊരു കുതന്ത്രം. രക്ഷപ്പെടാനാവാത്ത വിധം സ്‌നേഹം കൊണ്ട് അഭിഷേകം നടത്തും. ഒരേ വീട്ടില്‍ രണ്ട് ഭാര്യമാര്‍. അവര്‍ക്കിടയില്‍ സ്‌നേഹദൂതനായി ആന്റണി വാണു. വിധി വീണ്ടും ചിരിച്ചു. ആടിന്റെ കേസില്‍ ഗിരിജ നേരെ ജയിലിലേക്ക്.
തിരുവല്ലക്കാരി കൊച്ചുമോള്‍ മുംബയിലെ സാക്കിനാക്കയില്‍ ഹോം നഴ്‌സായിരുന്നു. അവിടെ ആന്‍ണി അവതരിച്ചു. പരസ്യത്തിലൂടെ തന്നെ. ഈഴവസമൂദായക്കാരനായി നടിച്ചു കൊച്ചുമോളെ വീഴ്ത്തി. തിരുവല്ലയില്‍ വച്ച് ആന്റണിയും കൊച്ചുമോളും വിവാഹിതനായി. തിരുവല്ലയില്‍ കഴിയുമ്പോള്‍ തന്നെ കൊച്ചുമോള്‍ക്ക് ആന്റണിയുടെ നീക്കങ്ങളില്‍ സംശയമായി. ഒരു ദിവസം കൊച്ചു മോളുടെ മൊബൈലിലേക്ക് ഒരു കാള്‍ വന്നു. പരിചയമില്ലാത്ത നമ്പര്‍. അങ്ങേതലയ്ക്കല്‍ ഒരു സ്ത്രീയുടെ ശബ്ദം. ഞാന്‍ കുഴിത്തുറയില്‍ നിന്ന് വിളിക്കുകയാണ്. പേര് കുമാരി. ആന്റണി എ്‌ന്റെ ഭര്‍ത്താവാണ് മൊബൈല്‍ കൈയ്യില്‍ നിന്ന്് തെറിച്ചില്ലെന്നേയുള്ളൂ. കൊച്ചുമോള്‍ നടുങ്ങി പോയി. അവര്‍ പൊട്ടിത്തെറിച്ചു. അതൊരു പെണ്ണിന്റെ അഭിമാനത്തിന്റെയും അന്തസിന്റെയും ശബ്ദമായി മാറിയപ്പോള്‍ ആന്റണി തടിതപ്പി. തകര്‍ന്ന ഹൃദയവും തളര്‍ന്ന മനസുമായി കൊച്ചുമോള്‍ മുംബൈയ്ക്ക് വണ്ടി കയറി. ആന്റണി കൊച്ചു മോളെ തേടി പിന്നാലെ ചെന്നു. മോഷ്ടിച്ച സാധനങ്ങളുമായി കോട്ടയം പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് കണ്ടുകൊച്ചുമോള്‍ ഞെട്ടി. ബന്ധം ഒഴിയാനായി അടൂര്‍ കുടുംബകോടതിയില്‍ കൊച്ചുമോള്‍ വിവാഹമോചന ഹര്‍ജി നല്‍കി. ആട് അതിന്റെ പരിസരത്തു കൂടി പോയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha