മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളം, ജേക്കബ് തോമസിനെതിരെ പരാതിയില്ലെന്ന് വിവരാവകാശ രേഖ, മാറ്റിയത് ഫ്‌ലാറ്റ് മാഫിയയുടെ സമ്മര്‍ദ്ദം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് ജേക്കമ്പ് തോമസിനെ കുറിച്ചു പറഞ്ഞതു പച്ചക്കള്ളം. നിരവധി പരാതികള്‍ ഉയര്‍ന്നതിനാലാണ് അഗ്‌നിശമന സേനാ മേധാവി സ്ഥാനത്തു നിന്നു ജേക്കബ് തോമസിനെ മാറ്റിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.എന്നാല്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ ജേക്കബ് തോമസിനെതിരെ പരാതികള്‍ ഇല്ലെന്നു തെളിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമെന്നു തെളിഞ്ഞത്. അതിനിടെ, മാദ്ധ്യമങ്ങളോടു സംസാരിച്ചതിന് ഡിജിപി ജേക്കബ് തോമസ് വിശദീകരണം നല്‍കണമെന്നു മന്ത്രിസഭായോഗം ആവശ്യപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം ബിനു എന്നയാള്‍ക്കു ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നത് ജേക്കബ് തോമസിനെതിരെ രേഖാമൂലമുള്ള പരാതികള്‍ ഇല്ലായിരുന്നു എന്നാണ്. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കെ ഡി.ജി.പി ജേക്കബ് തോമസിനെതിരെ രേഖാമൂലം പരാതികള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍ തന്നെയാണു വ്യക്തമാക്കിയിട്ടുള്ളത്. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പരാതിയിലെ നടപടിയുടെ ഭാഗമായി ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കുകയും പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ എം.ഡിയായി നിയമിക്കുകയും ചെയ്തു.
ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയതു വിവാദമായിരുന്നു. രേഖാമൂലം പരാതിയില്ലാതെ എസ്.ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് പൊലീസ് വകുപ്പില്‍ ചട്ടമുള്ളപ്പോഴാണ് സര്‍ക്കാരിന്റെ നടപടിയെന്നതും ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. അതിനിടെ, കഴിഞ്ഞ തിങ്കളാഴ്ച ജേക്കബ് തോമസ് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയായി ചുമതലയേറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha