തന്നെ കാണാന്‍ വരുന്നവര്‍ മൊയ്തീന്‍സേവാമന്ദിര്‍ ലൈബ്രറിയിലേക്ക് ഒരു ബുക്ക് സംഭാവന ചെയ്താല്‍ നല്ലതെന്ന് കാഞ്ചനമാല

നിങ്ങള്‍ കാണാന്‍ വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. എന്നെ കാണാന്‍വരുന്നവര്‍ ഒരു ബുക്ക് മൊയ്തീന്‍ സേവാമന്ദിറിന്റെ ലൈബ്രറിയിലേക്ക് കൊണ്ട് വന്നാല്‍ നല്ലതായിരിക്കുമെന്ന് മൊയ്തീന്റെ വിധവ കാഞ്ചനമാല. എന്നും എന്റ മൊയ്തീന്‍ എന്ന സിനിമ റിലീസായതിന് ശേഷം കാഞ്ചനമാലയെ കാണാന്‍ മുക്കത്തെക്ക് ദിവസവും നിരവധി പേരാണ് എത്തുന്നത്. എല്ലാവര്‍ക്കും മൊയ്തീന്റെ പ്രണയത്തെ കുറിച്ചറിയണം. കത്തെഴുതാനായി പുതിയ ലിപി എങ്ങനെ കണ്ടുപിടിച്ചുവെന്നറിയണം. അങ്ങനെ വരുന്നവരുടെ പല പല ചോദ്യങ്ങള്‍ക്കും ഉത്തരം കാഞ്ചനമാലയിലുണ്ട്. എങ്കിലും ഇപ്പോഴും ആ മനസ് മൊയ്തീന്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ്. വരുന്നവര്‍ മൊയ്തീനെ കുറിച്ചും പ്രണയത്തെക്കുറിച്ചും ഇരവഴഞ്ഞിപ്പുഴയെക്കുറിച്ചുമെല്ലം ചോദിച്ചറിഞ്ഞ് കാഞ്ചനമാലയോടൊപ്പം ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും മടങ്ങുകയണ് പതിവ്.
മൊയ്തീന്‍ സേവാമന്ദിറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതറിന് നടന്‍ ദിലീപ് സഹായവുമായി മുക്കത്തെത്തി കാഞ്ചനമാലയെയും മൊയ്തീന്‍ സോവാമന്ദിരവും സന്ദര്‍ശിച്ചിരുന്നു. മൊയ്തീന്‍ സേവാമന്ദിരത്തിന്റെ പുനര്‍നിര്‍മാണം വാദ്ഗാനം ചെയ്താണ് ദിലീപ് മടങ്ങിയത്. ദിലീപിനെ കാണാനും സംസാരിക്കാനുമായി ആയിരങ്ങളാണ് മൊയ്തീന്‍ സേവാമന്ദിരത്തിലും പരിസരത്തും തടിച്ച് കൂടിയത്. സേവാമന്ദിരത്തിലെത്തിയ ദിലീപിനെ പൊന്നാടയണിയിച്ചാണ് കാഞ്ചനമാല സ്വീകരിച്ചത്. ഏറെ നേരം മൊയ്തീന്‍ സേവാമന്ദിരത്തില്‍ ചെലവഴിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
അശരണരായ സ്ത്രീകള്‍ക്കു സഹായവുമായി ഒരു ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാ മന്ദിറിനു ഒരു കെട്ടിടമെന്നത് കാഞ്ചനമാലയുടെ സ്വപ്‌നമായിരുന്നു. കാഞ്ചനമാലയുടെ ആഗ്രഹം അറിഞ്ഞ ദിലീപ് സഹായ മനസ്‌കതയുമായി മുന്നോട്ടു വരികയായിരുന്നു. കാഞ്ചനമാലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമ താന്‍ കണ്ടിട്ടില്ല. സിനിമ വന്നതുകൊണ്ടല്ല കാഞ്ചനമാലയെ സന്ദര്‍ശിച്ചതെന്നും ദിലീപ് പറഞ്ഞു.
എന്നും എന്റെ മൊയ്തീന്‍ സിനിമ വിജയിച്ചിട്ടും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മൊയ്തീന്‍ സേവാമന്ദിരത്തിനെ തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ചിത്രത്തിന്റെ സംവിധായകനെതിരെയും നിര്‍മാതാക്കള്‍ക്കെതിരെയും ആക്ഷേപം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അഞ്ച്‌ലക്ഷം രൂപ മൊയ്തീന്‍ സേവാമന്ദിറിലേക്ക് സംഭാവന ചെയ്തു. സംവിധായകന്‍ ഇതിനെ ന്യായീകരിച്ച് ഫെയ്ബുക്ക് പോസ്റ്റ്മിട്ടു.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ ആഗ്രഹം ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്മാരകം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് . അതിനുവേണ്ടി ഞങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ പ്രാരംഭ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തില്‍ ചില സൂത്രശാലികള്‍ കാഞ്ചനമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്‌ക്കെതിരെ കോടതിയില്‍ എത്തിച്ചു. ഇപ്പോഴും കോഴിക്കോട് കോടതിയില്‍ ആ കേസ് തീര്‍ന്നിട്ടില്ല. കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ സേവാമന്ദിറിന് ഇപ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവുന്നില്ല... ഞങ്ങളെ മനസിലാക്കി സേവാമന്ദിറിനു വേണ്ടി മുന്നോട്ടു വന്ന ദിലീപിന് അഭിനന്ദനങ്ങള്‍.. ഇനിയും ആയിരക്കണക്കിന് പേര്‍ മുന്നോട്ടു വരിക. ഇങ്ങനെയാണ് സംവിധായകനായി വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മൊയ്തീന്‍ സേവാമന്ദിര്‍ വഴി നിരവധി സാമൂഹിക സേവനങ്ങളാണ് കാഞ്ചനമാല നടത്തി വരുന്നത്. കാഞ്ചനയേടത്തി എന്ന് മുക്കത്തുകാര്‍ വിളിക്കുന്ന കാഞ്ചനമാല മൊയ്തീന്‍ മരണ ശേഷം അദ്ദേഹം നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയിലാണ് തങ്ങളുടെ പ്രണയകഥ സിനിമയാകുന്നതും മൊയ്തീനെക്കുറിച്ചും മൊയ്തീന്‍ സേവാമന്ദിറിനെക്കുറിച്ചുമെല്ലാം ലോകമറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha