റെയ്ഡ് പിണറായി അറിയാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്! പിണറായി അമിത് ഷായുടെ സ്കാനറിൽ: പണി വരുന്നുണ്ട് അവറാച്ചാ...

കേരളത്തിലെ സിപിഎം സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൂക്ഷ്മദർശിനിയിലേക്ക്. പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പിണറായി വിജയനും അദ്ദേഹത്തിൻ്റെ മന്ത്രിസഭയും കേന്ദ്രത്തിൻ്റെ സ്കാനറിലായത്. കേരളത്തിൽ നടക്കുന്ന റെയ്ഡിൻ്റെ വിശദാംശങ്ങൾ സിപിഎമ്മിലെ ഒരു കുഞ്ഞു പോലും അറിയാതിരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ശ്രദ്ധാലുക്കളായതും ഇതു കൊണ്ടാണ്. കേരളത്തിൽ നടക്കുന്ന ഹർത്താലിനെയും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ പിന്തുടരുന്നു. ബസുകൾ കല്ലെറിഞ്ഞ് ആനന്ദിക്കുന്നവർ ഇനിപകൽ വട്ടം കാണില്ലെന്ന് ഉറപ്പാണ്.
പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പത്തൊൻപത് പേര്‍ കൊച്ചിയിൽ അറസ്റ്റിലായി. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇവരിൽ പലരും സിപിഎമ്മിന് വേണ്ടപ്പെട്ടവരാണ്.
പിണറായി വിജയനെ അറിയിക്കാതെ നടത്തിയ ഓപ്പറേഷനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ വിജയമായി മാറിയത്. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്.
പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി പരിശോധന നടന്നു. അടൂർ, ഈരാറ്റുപേട്ട വയനാട്, കാസർഗോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകർമ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു. കാസർഗോട്ട് പിഎഫ് ഐ ബന്ധമുള്ള ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂരിലും കോഴിക്കോട്ടും മഞ്ചേരിയിലും മാനന്തവാടിയിലും ഈരാറ്റുപേട്ടയിലും മറ്റും പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പലയിടത്തും ഗതാഗതം തടസ്സപ്പെടുത്തി. .
തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എൻഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നിൽ പ്രവര്‍ത്തകർ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലുകളും മൂന്ന് ബുക്കുകളും 6 ലഘുലേഖകളും പിടിച്ചെടുത്തതായാണ് വിവരം.
മലപ്പുറത്തും വ്യാപക റെയ്ഡ് നടന്നു. മലപ്പുറത്തെ വീടുകളിൽ നിന്നാണ് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മഞ്ചേരിയിൽ റോഡ് ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
തൃശൂര്‍ ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. പി കെ ഉസ്മാനെ കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെയും എൻഐഎ കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ നിരവധിപ്പേര്‍ കസ്റ്റഡിയിലായി.. കേരളത്തിൽ നിന്നടക്കം 106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളം പി.എഫ്.ഐയുടെ ആസ്ഥാനമാണെന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാരിനുള്ളത്.
പിണറായിയെ അറിയിക്കാതെ റെയ്ഡ് നടത്തിയതിന് പിന്നിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ ലഷ്യമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ രാജ്യത്ത് ആഞ്ഞടിച്ച പ്രവാചകനിന്ദ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലുണ്ടായ ചില സംഭവ വികാസങ്ങളാണ് പി. എഫ്. ഐയും സി പി എമ്മും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്തുകൊണ്ടുവന്നത്. പ്രവാചകനെതിരെ ചില ബി ജെ പി നേതാക്കൾ നടത്തിയ പരാമർശങ്ങളെ അമേരിക്ക വരെ അപലപിച്ചു.
അമേരിക്ക കഴിഞ്ഞാൽ ഇതിൽ ഏറെ സങ്കടപ്പെട്ടത് കേരളത്തിലെ സിപിഎം ആണ്. ബി.ജെ.പി വക്താവ് നൂപുർ ശർമ്മയാണ് 2022 മേയ് 26 ന് ടെലിവിഷൻ ചർച്ചക്കിടയിൽ മമുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയത്.പരാമർശം വിവാദമാകുന്നതിന് മുമ്പ് തന്നെ ബിജെപി തള്ളി പറഞ്ഞു. ഇത് ഇസ്ലാമിക രാജ്യങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് നൂപുർ ശർമ്മയെയും നവീൻകുമാർ ജിൻഡാലിനെയും ബിജെപി സസ്പെൻ്റ് ചെയ്തു.
കേരളത്തിൽ ഇത് മറ്റൊരു തരത്തിലാണ് ആഞ്ഞടിച്ചത്. പ്രവാചകനിന്ദ നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ അഴിഞ്ഞാടാൻ പോപ്പുലർ ഫ്രണ്ടിന് കേരള സർക്കാർ വഴിയൊരുക്കി. പ്രവാചകനിന്ദ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങളില്‍ വിദ്വേഷം അരുതെന്ന് കാട്ടി നോട്ടീസ് നല്‍കിയ പോലീസ് ഇൻസ്പെക്ടർക്കെതിരെസർക്കാർ നടപടിയെടുക്കുകയും ചെയ്തു. പള്ളികൾ വഴി കലാപമുണ്ടാക്കുകയായിരുന്നു പി എഫ് ഐ യുടെ ലക്ഷ്യം.
കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളിൽ ദുരൂഹതയുണ്ടായിരുന്നു . ഉന്നത പോലീസുദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു സി ഐ നോട്ടീസ് നൽകിയത്. എന്നാൽ എസ്.ഡി.പി ഐ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാം സംഘടനകൾ രംഗത്തു വന്നതോടെയാണ് സർക്കാർ കാലുമാറിയത്. ഫലത്തിൽ എസ് ഡി പി ഐ സർക്കാരിനെ മുൾമുനയിൽ നിർത്തിയാണ് നോട്ടീസ് കൊടുത്ത സി ഐ യെ സ്ഥലം മാറ്റിയത്. സി ഐ ബി ജെ പി കാരനാണെന്ന് വരെ സി പി എമ്മുകാർ പറഞ്ഞു.
രാജ്യ തലസ്ഥാനത്തെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കേരള സർക്കാർ പ്രവർത്തിച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലായത്. മുഖ്യമന്ത്രി പോലും അറിയുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കി പോലീസ് നടപടിയെ അപലപിച്ചത്. ഇതിന് വേണ്ടി റിയാസിനെ എസ്. ഡി പി ഐ കത്തിമുനയിൽ നിർത്തി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചത്. വളരെ പെട്ടെന്നാണ് ഭരണനേത്യത്വം അനങ്ങിയത്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോൾ നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് ഇക്കാര്യത്തിലും ഉണ്ടായത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യത്ത് കത്തി നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ ശ്രദ്ധിച്ചു എന്നതാണ് രസകരമായ കാര്യം. മുഖ്യമന്ത്രി ഡി ജി പി യെ നേരിട്ട് വിളിച്ചു വരുത്തിയെന്നാണ് വിവരം. ഇത്തരം നടപടികൾ തെറ്റാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചില ഉദ്യോഗസ്ഥരെ ഇക്കാര്യം കോ ഓർഡിനേറ്റ് ചെയ്യാൻ നിയോഗിച്ചു എന്നാണ് സൂചന.
സിഐക്കെതിരെ നടപടി വേണമെന്ന കാര്യത്തിൽ മന്ത്രി റിയാസിന് നിർബന്ധമുണ്ടായിരുന്നു. ഇത്തരം സി ഐമാരെ വച്ചു പൊറുപ്പിക്കരുതെന്നാണ് അദ്ദേഹം വാദിച്ചത്. എന്നാൽ ബുധനാഴ്ച ഉച്ചവരെയും മുഖ്യമന്ത്രി നടപടിയെടുക്കാൻ തയ്യാറായില്ല. അപ്പോഴേക്കും എസ്ഡിപിഐ നേതാക്കൾ മന്ത്രി റിയാസിനെ വീണ്ടും കത്തിമുനയിൽ നിർത്തി. റിയാസിനെ ബേപ്പൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചത് ഇത്തരം തീവ്രവാദി സംഘടനകളാണെന്നാണ് അവർ അവകാശപ്പെടുന്നത്. അത് എന്തായാലും റിയാസ് പിഎഫ്ഐ എന്ന് കേട്ടാൽ പേടിക്കുമെന്നാണ് വിവരം.
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറഞത്. മയ്യില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഇദ്ദേഹത്തെയാണ് രാത്രി സ്ഥലം മാറ്റിയത്.
ഇത്തരമൊരു നോട്ടീസ് നൽകിയ സാഹചര്യം വ്യക്തമല്ല. കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അനുവാദമില്ലാതെ ഒരു എസ്എച്ച് ഒക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. പോലീസിലാണ് ഏറ്റവും കർശനമായ അച്ചടക്കം നിലനിൽക്കുന്നത്. ഏതു കാര്യം ചെയ്യുമ്പോഴും അവർക്ക് മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങണം.
കണ്ണൂർ ജില്ലയിൽ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് എം.വി ജയരാജനാണ്. മയ്യിൽ സി പി എം ഭൂരിപക്ഷമുള്ള സ്ഥലമാണ്. പി ശശിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത്. മയ്യിൽ എസ്.എച്ച്.ഒ.ബിജു പ്രകാശിനെ നിയമിച്ചിട്ടുള്ളത് സി പി എം ആണ്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ വൈകിയത്.
നോട്ടീസിനെതിരേ സുന്നി യുവജന സംഘം അടക്കം സംഘടനകള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്... നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ കണ്ണൂര്‍ കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ കൊണ്ട് നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് സമ്മതിപ്പിക്കുകയായിരുന്നു. മയ്യില്‍ എസ്എച്ച്ഒ ബിജു പ്രകാശിനെ കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് പറയിപ്പിച്ചത്.
മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ്എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽകേന്ദ്ര സർക്കാരിനെ ഞെട്ടിച്ചു.
യു ഡി എഫ് ഭരിച്ചാലും എൽ ഡി എഫ് ഭരിച്ചാലും തങ്ങൾക്ക് ഇടമുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് എസ് ഡി പി ഐ. സി പി എമ്മിലും കോൺഗ്രസിലും മുസ്ലീം ലീഗിലും എസ്.ഡി.പി. ഐക്ക് വലിയ സ്വാധീനമാണുള്ളത്.തൊണ്ണൂറുകളുടെ ആദ്യമാണ് ഇത്തരമൊരു തന്ത്രത്തിന് ഇസ്ലാമിക് തീവ്രവാദ സംഘടനകൾ ഇത്തരത്തിൽ ഒരു തന്ത്രത്തിന് രൂപം നൽകിയത്.
തങ്ങളുടെ പ്രതിനിധികളെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും അംഗമാക്കുക എന്നതായിരുന്നു ലൈൻ. 90കൾ മുതൽ നടപ്പിലാക്കിയ തന്ത്രം വലിയ വിജയമായി മാറി. ഇപ്പോൾ പ്രധാനപ്പെട്ട എല്ലാ കക്ഷികളിലും ഇവർക്ക് ആളുണ്ട്. മന്ത്രി റിയാസും എ.എൻ ഷംസീറുമൊക്കെ ഇത്തരത്തിൽ തീവ്രനിലപാടുള്ള പാർട്ടികളുടെ ഇഷ്ടക്കാരാണ്. മുൻ മന്ത്രി കെ റ്റി ജലീലും ഇങ്ങനെ തന്നെ.
കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് മയ്യിൽ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ മേലുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് താൻ പ്രവർത്തിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു തന്നെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. പ്രവാചകനിന്ദ രാജ്യാന്തര വിവാദമായി വളർന്നതോടെയാണ് വിവിധ സർക്കാരുകൾ പള്ളികളിൽ നടക്കുന്ന ജുമാ നമസ്കാരങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമാ നമസ്കാരത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രഭാഷണങ്ങളുണ്ടായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻ്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് പള്ളികളെ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. ജില്ലാ പോലീസ് മേധാവിമാരാണ് ഇത്തരമൊരു നിർദ്ദേശം തങ്ങൾക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
എന്നാൽ ഇതിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് എല്ലാവരെയും അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മയ്യിൽ ഇൻസ്പെക്ടർ സർക്കാരിൻ്റെ കഷ്ടകാലത്തിന് എല്ലാം തുറന്നു പറഞ്ഞു. ഇക്കാര്യം പുറത്തു പോവുകയും ചെയ്തു. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത്തരത്തിൽ ഒന്നും നടക്കില്ല. സംസ്ഥാന പൊലീസ് മേധാവി അറിയാതെ ജില്ലാ പോലീസ് മേധാവിക്ക് യാതൊന്നും ചെയ്യാനാവില്ല എന്നതാണ് സത്യം . സർക്കാരിൻ്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ ഉത്തരവാണ് താൻ നടപിലാക്കിയതെന്ന് കണ്ണൂർ ജില്ലാപോലീസ് മേധാവി സർക്കാരിനെ അറിയിച്ചതായി സൂചനയുണ്ട്. ഏതായാലും സർക്കാർ ഇതിൽ പ്രതികരിച്ചിട്ടില്ല. സാമുദായിക വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം നിരീക്ഷണങ്ങൾ സ്പഷ്യൽ ബ്രാഞ്ച് നടത്താറുണ്ടെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും പോലീസിലെ ഉന്നതർ പറയുന്നു.
സിപിഎം ഇക്കാര്യത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി. കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തി. എല്ലാം പോലീസിൻ്റെ തലയിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നട ത്തിയത്. ഏതായാലും എസ്ഡിപിഐയെ വിരട്ടാൻ സർക്കാർ തയ്യാറല്ല. തീവ്ര ഇസ്ലാമിക് സംഘടനകളാണ് സർക്കാരിനെ താങ്ങി നിർത്തുന്നത്. അവരുടെ വിശ്വസ്തർ മന്ത്രിസഭയിൽ ഉള്ളിടത്തോളം കാലം അവർക്ക് ഒന്നും സംഭവിക്കില്ല. ഏതായാലും പിണറായിയുടെ നീക്കങ്ങൾ കണ്ട് കേന്ദ്ര സർക്കാർ അന്തം വിടുകയാണ്.
2022 ജൂണിൽ നടന്ന ഈ സംഭവമാണ് കേന്ദ്ര സർക്കാരിൻ്റെ കണ്ണു തുറപ്പിച്ചത്. സംസ്ഥാന സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള വ്യക്തമായ ബന്ധമാണ് കണ്ണൂർ സംഭവത്തിലൂടെ പുറത്തുവന്നത്. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടുകാരനായതോടെയാണ് അദ്ദേഹത്തിന് ഇസ്ലാമിക് സംഘടനകളോട് അഭിനിവേശം വർധിച്ചത്. ഇക്കാര്യം കേന്ദ്ര സർക്കാരിന് നന്നായി അറിയാം. കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനയിൽ പോലും പി.എഫ്.ഐയെ സുഖിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു..
https://www.facebook.com/Malayalivartha


























