തുമ്പ് കിട്ടി...ഇനി പണികിട്ടും ;ചൂലെടുത്ത് ജനങ്ങൾ പോപ്പുലർ ഫ്രണ്ടിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് ; വലതും ഇടതും ; പോപ്പുലർ ഫ്രണ്ടിനെ വളർത്തിയത് സർക്കാർ ?

കമ്മ്യൂണിസ്റ്റുകാരോടാണ് നിങ്ങളിൽ ആരെയെങ്കിലും നിങ്ങളുടെ പിണറായ് ഇത് പോലെ സ്വീകരിക്കുമോ ? അടുത്ത ചോദ്യം കോൺഗ്രസുകാരോടാണ്. ഏതെങ്കിലും കോൺഗ്രസ്കാരനെ ചെന്നിത്തല ഇങ്ങനെ ചേർത്ത് പിടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? ചിന്താശേഷി കൈമോശം വന്നിട്ടില്ലങ്കിൽ ഇനി എങ്കിലും ചിന്തിക്കുക.
പോപ്പുലർ ഫ്രണ്ടിന്റെ നേതാവാണ് ഇത് എന്നോർക്കുക. പിണറായി ആരോടാണ് ഇത്ര സ്നേഹത്തിൽ സ്വീകരിക്കുന്നത് കണ്ടിട്ടുള്ളത്. ഒരു പോപ്പുലർ ഫ്രണ്ട് നേതാവിനെ സ്വീകരിക്കുന്ന കേരളം കാക്കുന്ന മുഖ്യനെ കണ്ടില്ലേ. അതുപോലെ പ്രതിപക്ഷ നേതാവായിരുന്ന നമ്മുടെ ചെന്നിത്തലയും. ഇവരെ മാത്രം പറയാനാകുമോ. ഇങ്ങനെ എത്ര നേതാക്കൾ പരസ്യമായും, രഹസ്യമായും കൂടികാഴ്ചകളും ചർച്ചകളും നടത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഹർത്താലിൽ ആരാണ് രംഗത്ത് വന്നത് എന്ന് കൂടെ ചിന്തിക്കുമ്പോൾ ചിത്രം വ്യക്തം.
ഇനി മറ്റൊരു വശം കൂടെ നോക്കുമ്പോൾ .... പോപ്പുലര്‍ ഫ്രണ്ടുകാര് ഇന്ന് അനുഭവിക്കുന്ന അവസ്ഥക്ക് ഉത്തരവാദികള്‍ അവര് തന്നെയാണ്. ഇന്ത്യാരാജ്യം സംഘ്പരിവാര്‍ ഭരണത്തിലാണെങ്കിലും
ജനാധിപത്യവും പൗരാവകാശങ്ങളുമൊന്നും ഇല്ലാതായിട്ടൊന്നുമില്ല.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്ന് പറഞ്ഞ് കിട്ടിയ അവസരങ്ങളിലൊക്കെ ഞങ്ങളാണ് കേമന്മാര്‍ എന്ന പ്രകടനമാണ് അവര്‍ക്ക് വിനയായത്.
https://www.facebook.com/Malayalivartha


























