റോഡില്‍ നില്‍ക്കുകയായിരുന്ന മക്കളെ ബന്ധു ആക്രമിച്ചു... തടയന്‍ പോയ അമ്മയെ ബന്ധു കൊലപ്പെടുത്തി

റോഡില്‍ നില്‍ക്കുകയായിരുന്ന മക്കളെ ബന്ധു ആക്രമിക്കുന്നത് കണ്ട് തടയന്‍ പോയ അമ്മയെ ബന്ധു കൊലപ്പെടുത്തി. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മക്കളെ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ലുധിയാനയിലാണ് സംഭവം. ജമല്‍പൂര്‍, സിഎംസി കോളനി സ്വദേശിയായ രാജ് ബഹാദൂറിന്റെ ഭാര്യ സുമന്‍ (40) ആണ് കൊല്ലപ്പെട്ടത്.
രാജ് ബഹാദൂറിന്റെ ബന്ധുവായ അരവിന്ദ് എന്നയാളാണ് സുമനെ കുത്തിക്കൊലപ്പെടുത്തിയത്. സുമന്റെ രണ്ട് ആണ്‍മക്കളെയും പ്രതി ആക്രമിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡില്‍ മകന്‍ വിവേകുമൊത്ത് ഇരിക്കുകയായിരുന്നു യുവതി. ഇതേസമയം ബൈക്കിലെത്തിയ അരവിന്ദ് വിവേകിനെ മര്‍ദിക്കാന്‍ തുടങ്ങി.
ഇത് ചെറുത്ത സുമനെ അരവിന്ദ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തി. തടയാനെത്തിയ സുമന്റെ മകന്‍ അഭിഷേകിനെയും പ്രതി ആക്രമിച്ചു. അഭിഷേകിന്റെ നെഞ്ചില്‍ അരവിന്ദ് കത്തി കൊണ്ട് കുത്തുകയായിരുന്നു.നാട്ടുകാര്‍ വരുമ്‌ബോഴേക്കും അരവിന്ദ് സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു.
നാട്ടുകാര്‍ മൂവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സുമന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ അഭിഷേകും വിവേകും ലുധിയാന സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജ് ബഹാദൂറുമായി പ്രതി അരവിന്ദിനുണ്ടായിരുന്ന തര്‍ക്കമാണ് സുമന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജെസിപി രവ്ചരണ്‍ സിങ് ബ്രാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























