പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍ ... വിവിധ അക്രമങ്ങളില്‍ അറസ്റ്റിലായവര്‍1013 പേര്‍, 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പോലീസ്

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പോലീസ് അറിയിച്ചു.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. ഇവിടെ 215 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലെ കണക്കുകള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തിലിങ്ങനെ-
തിരുവനന്തപുരം സിറ്റി - 24, 40, 151, തിരുവനന്തപുരം റൂറല്‍ - 23, 113, 22, കൊല്ലം സിറ്റി - 27, 169, 13, കൊല്ലം റൂറല്‍ - 12, 71, 63
പത്തനംതിട്ട - 15, 109, 2, ആലപ്പുഴ - 15, 19, 71, കാട്ടയം - 28, 215, 77, ഇടുക്കി - 4, 0, 3, എറണാകുളം സിറ്റി - 6, 4, 16, എറണാകുളം റൂറല്‍ - 17, 17, 22, തൃശൂര്‍ സിറ്റി -10, 2, 14, തൃശൂര്‍ റൂറല്‍ - 4, 0, 10, പാലക്കാട് - 6, 24, 36, മലപ്പുറം - 34, 123, 128, കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 8, 8, 23, വയനാട് - 4, 26, 19, കണ്ണൂര്‍ സിറ്റി - 25, 25, 86, കണ്ണൂര്‍ റൂറല്‍ - 6, 10, 9, കാസര്‍കോഡ് - 6, 38, 34.
വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കുനേരെയുണ്ടായ കല്ലേറിലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. സ്വകാര്യബസുകള്‍ മിക്കയിടത്തും ഓടിയിരുന്നില്ല. അതേസമയം, ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























