കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുഖ്യമന്ത്രി സ്മരിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ അന്ത്യം. ഹൃദ്രോഗസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മൂന്ന് ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവില്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമീപകാലം വരെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. നിലമ്പൂരില്‍ നിന്നും എട്ട്പ്രാവശ്യം അദ്ദേഹം നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു
.കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു ആര്യാടന്‍ മുഹമ്മദ്.എഴുപത് വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് വിരാമമായത്.
"
https://www.facebook.com/Malayalivartha


























