കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി

കോഴിക്കോട് കൂളിമാട് പാലം തകർച്ചയുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടി. പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവിടെ പാലം നിര്‍മ്മാണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്നു ബീമുകൾ തകർന്നു വീണത്. സംഭവത്തെ തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും ചെയ്‌തു. ഇതോടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാകുമാരി, അസിസ്റ്റൻറ് എൻജിനീയർ മുഹ്സിൻ അമീൻ എന്നിവർ കുറ്റക്കാർ എന്ന് കണ്ടെത്തി.
എന്നാൽ അഞ്ച് ദിവസം മുന്‍പാണ്, റോഡ് ഫണ്ട് ബോർഡിലെ ഇരുവരുടെയും ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. ഇതേസമയം അനിതകുമാരിയെ ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനറായും മുഹസിന് പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ ആയി കൊണ്ടോട്ടിയിലും ആണ് പുതിയ നിയമനം.
https://www.facebook.com/Malayalivartha


























