നിയമസഭയിലെ തന്റെ ഗുരുവായിരുന്നു അദ്ദേഹം... ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

നിയമസഭയിലെ തന്റെ ഗുരുവായിരുന്നു അദ്ദേഹം... ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ആഴത്തിലറിയാവുന്ന രാഷ്ട്രീയ നേതാവായിരുന്നു.
നിയമസഭയില്‍ അംഗമല്ലാതിരുന്നപ്പോള്‍ സഭയില്‍ അദ്ദേഹത്തിന്റെ ശൂന്യത അനുഭവപ്പെട്ടിരുന്നുവെന്നും സതീശന്‍ പറഞ്ഞു .മലബാറിലെ രാഷ്ട്രീയത്തിനു ദിശാബോധം നല്‍കിയ നേതാവായിരുന്നു ആര്യാടനെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.
ഭാരത് ജോഡോ യാത്രയുടെ ആശയത്തെ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഉയര്‍ത്തിപിടിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം മൂലം ഭാരത് ജോഡോ യാത്രക്ക് ഒരു വിധത്തിലുള്ള മാറ്റവും വരുത്തരുതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ .
ഇന്നു പുലര്‍ച്ചെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്(87) അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യമുണ്ടായത്.
"
https://www.facebook.com/Malayalivartha


























