24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാനസമ്മേളനത്തിന് തുടക്കം ഈമാസം 30 ന്... പൊതുസമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാനസമ്മേളനത്തിന് തുടക്കം ഈമാസം 30 ന് പുത്തരിക്കണ്ടം മൈതാനിയിലൊരുക്കിയ പി.കെ.വി നഗറില്‍ വൈകുന്നേരം പാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും.
പതാക, ബാനര്‍, കൊടിമര ജാഥകള്‍ അവിടെ സംഗമിക്കും. പതാക ഉയര്‍ത്തലിന് ശേഷം പൊതുസമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒന്നിന് രാവിലെ 11ന് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ടാഗോര്‍ തിയേറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറില്‍ മുതിര്‍ന്ന നേതാവും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി. ദിവാകരന്‍ പതാക ഉയര്‍ത്തും.
പ്രതിനിധി സമ്മേളനം രാവിലെ 11ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തും.
മൂന്നിന് പുതിയ സംസ്ഥാന കൗണ്‍സിലിന്റെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.563 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഉണര്‍വും ആവേശവും പ്രതിനിധികള്‍ക്കും അണികള്‍ക്കുമുണ്ടെന്ന് സമ്മേളന ഒരുക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെപ്പറ്റി നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും.
"
https://www.facebook.com/Malayalivartha


























