സങ്കടം അടക്കാനാവാതെ... മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും

സങ്കടം അടക്കാനാവാതെ... മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. ഭര്‍ത്താവ്: സുബിന്‍ (ദുബായ്). ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനിയാണ്. സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു അമൃത.
തിങ്കളാഴ്ച അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം നടക്കാനായി ബാക്കി നില്‍ക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.
" fr
https://www.facebook.com/Malayalivartha


























