അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; രക്തസ്രാവത്തെ തുടർന്ന് ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു : 35കാരിയായ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും ശിശുക്കൾ മരിച്ചു. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ
35കാരിയായ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. മാത്രമല്ല 7 മാസം ഗർഭിണിയായിരുന്ന വളളിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്.
അതേസമയം അട്ടപ്പാടിയിൽ ഈ മാസത്തെ രണ്ടാമത്തെ ശിശുമരണമാണ് ഇത്. ഈ മാസം ആദ്യവും ശിശുമരണമുണ്ടായിരുന്നു. എട്ടാം തീയ്യതി മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മാത്രമല്ല തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇന്നലെയായിരുന്നു പ്രസവം. എന്നാൽ പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്. കൂടാതെ ഈ മാസത്തെ ആദ്യ ശിശു മരണമാണിത്.
ഇക്കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ഓഗസ്റ്റ് 25-ന് ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടി അട്ടപ്പാടിയിൽ മരിച്ചിരുന്നു. കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്, കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇതിനു മുൻപ് ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം.
https://www.facebook.com/Malayalivartha


























