സംവിധായകനും ശബ്ദകലാകാരനുമായ എസ്.വി. രമണന്‍ അന്തരിച്ചു...

സംവിധായകനും ശബ്ദകലാകാരനുമായ എസ്.വി. രമണന്‍ (87) അന്തരിച്ചു. മുന്‍കാല പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്. എസ്.വി. രമണന്റെ മകളും നര്‍ത്തകിയുമായ ലക്ഷ്മി രവിചന്ദറിന്റെ മകനാണ് സംഗീത സംവിധായകന്‍ അനിരുദ്ധ്.
ദൂരദര്‍ശന്റെ ശൈശവകാലത്ത് തെക്കേ ഇന്ത്യയിലെ പരസ്യചിത്രനിര്‍മാണം നിയന്ത്രിച്ചിരുന്നത് എസ്.വി. രമണന്‍ തുടങ്ങിയ ജയശ്രീ പിക്ചേഴ്സ് ആയിരുന്നു.അക്കാലത്തെ എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും വേണ്ടി അദ്ദേഹം പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. അവയ്ക്ക് ശബ്ദംകൊടുക്കുകയും ചെയ്തു.
'വെള്ളിനാവിന്റെ ഉടമ' എന്നറിയപ്പെട്ടിരുന്ന രമണന്റെ റേഡിയോ പരിപാടികള്‍ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. ടെലിവിഷനുവേണ്ടി ധാരാളം പരിപാടികള്‍ സംവിധാനം ചെയ്തിട്ടുള്ള രമണന്‍ 1983-ല്‍ 'ഉറവുകള്‍ മാറലാം' എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.
സുഹാസിനിയും വൈ.ജി. മഹേന്ദ്രനും മുഖ്യവേഷത്തിലെത്തിയ സിനിമയില്‍ ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ അതിഥിതാരങ്ങളായിരുന്നു. ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും നിര്‍വഹിച്ച രമണന്‍ മാന്യം, ദുരൈബാബു എന്നീ സിനിമകളും സംവിധാനം ചെയ്തു.
അമ്മ മീനാക്ഷി സംഗീതജ്ഞയും സംഗീത സംവിധായികയുമാണ്. നര്‍ത്തകി പത്മ സുബ്രഹ്മണ്യവും എഴുത്തുകാരനും സംവിധായകനുമായ എസ്. കൃഷ്ണസ്വാമിയും സഹോദരങ്ങളാണ്.
"
https://www.facebook.com/Malayalivartha


























