രമേശിന്റെ സത്യസന്ധതയില്‍ സുരേഷിന് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.....പതിവു പോലെ മാറ്റിവച്ച ടിക്കറ്റിന് ലഭിച്ചത് ഒരു കോടി, ഭാഗ്യം വിളിച്ചറിയിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍

രമേശിന്റെ സത്യസന്ധതയില്‍ സുരേഷിന് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.....പതിവു പോലെ മാറ്റിവച്ച ടിക്കറ്റിന് ലഭിച്ചത് ഒരു കോടി, ഭാഗ്യം വിളിച്ചറിയിച്ച് ലോ്ട്ടറി വില്‍പ്പനക്കാരന്‍ .
പതിവു പോലെ രമേശിന്റെ കൂത്താട്ടുകുളത്തെ ശിവശക്തി ലോട്ടറി വില്പന കേന്ദ്രത്തിലേക്ക് വര്‍ക്ഷോപ്പ് ജീവനക്കാരനായ സുരേഷ് വിളിച്ചു. കേരള ലോട്ടറിയുടെ ടിക്കറ്റ് മാറ്റിവെച്ചേക്കണമെന്നായിരുന്നു ആവശ്യം. എല്ലാ ആഴ്ചയിലും സുരേഷ് ടിക്കറ്റ് എടുക്കാറുള്ളതിനാല്‍ രമേശ് മറ്റൊന്നും ആലോചിക്കാതെ തന്നെ ടിക്കറ്റെടുത്ത് മാറ്റിവെച്ചു.
ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടി സമ്മാനം അടിച്ചതാകട്ടെ മാറ്റിവെച്ച ടിക്കറ്റിനാണ്. വ്യത്യസ്ത സീരിയലുകളില്‍ ഇതേ നമ്പര്‍ കൈയിലുണ്ടായിട്ടും രമേശ് ഒന്നാംസമ്മാനം അടിച്ച ടിക്കറ്റ് തന്നെ സുരേഷിന് നല്‍കുകയായിരുന്നു.
ഒരു കോടി അടിച്ചെന്ന ആ സന്തോഷ വാര്‍ത്ത രമേശ് തന്നെയാണ് സുരേഷിനെ വിളിച്ചറിയിച്ചത്. ഉടനെ തന്നെ സുരേഷ് ജോലി ചെയ്യുന്ന വര്‍ക്ഷോപ്പില്‍ എത്തി ടിക്കറ്റും കൈമാറി.
സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചു. ഒന്നാം സമ്മാനം ലഭിച്ചുവെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താനായി സുരേഷ് തയ്യാറായില്ല. അതേസമയം രണ്ട് സമാശ്വാസ സമ്മാനം രമേശിനും ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന്റെ കമ്മിഷനും രമേശിന് ലഭ്യമാകും.
https://www.facebook.com/Malayalivartha


























