PFI ലക്ഷ്യമിട്ടതിൽ ഇടതു മുന്നണിയിലെ കക്ഷി നേതാവും? ബിഷപ്പും ക്രൈസ്തവ നേതാക്കളും! രക്തം ചിന്തുമായിരുന്നു? നടുക്കുന്ന യാഥാർത്ഥ്യം

ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ പ്രതികരിച്ച ഒരു പ്രമുഖ ഇടതു മുന്നണി നേതാവിൻ്റെ പേര് പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് എൻ.എ എ ക്ക് വിവരം ലഭിച്ചതായി സൂചന. മധ്യ തിരുവിതാംകൂറുകാരനായ പ്രമുഖ കക്ഷി നേതാവ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനിടയിലാണ് ലൗജിഹാദിനെതിരെ പ്രതികരിച്ചത്.
മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതിന് മുമ്പ് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിനും അദ്ദേഹം ലൗ ജിഹാദിനെതിരെ അഭിമുഖം നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേതാവിനെ പരാജയപെടുത്താൻ സംസ്ഥാനമൊട്ടാകെ നേതാക്കളെ ഒരുമിപ്പിച്ചത് പി.എഫ്.ഐ യാണെന്നും വിവരം ലഭിച്ചു.
ഒരു കൂട്ടം ക്രിസ്ത്യൻ നേതാക്കളെ വകവരുത്താൻ പിഎഫ്ഐ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും പ്രചരിപ്പിച്ച ചില ക്രൈസ്തവ മതമേലധ്യക്ഷൻമാരെ വക വരുത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി എൻഐഎക്ക് വിവരം ലഭിച്ചതായി അറിയുന്നു. ക്രൈസ്തവ നേതാക്കൾ ലൗ ജിഹാദിനെതിരെ രംഗത്തെത്തിയതാണ് പിഎഫ്ഐയെ പ്രകോപിപ്പിച്ചത്.
ജോർജ് ആലഞ്ചേരിയാണ് ലൗ ജിഹാദിനെതിരെ ആദ്യം രംഗത്തെത്തിയത്. ബിജെപിയാണ് ഇതിനാവശ്യമായ എല്ലാ പിന്തുണയും ഇവർക്ക് നൽകിയത്. ബിജെപിയെ സംബന്ധിച്ചടത്തോളം ലൗ ജിഹാദ് അവർക്ക് വീണു കിട്ടിയ ഒരു ആയുധമായിരുന്നു. അത് നന്നായി പ്രയോഗിക്കാനുള്ള സാമർത്ഥ്യം ബി ജെ പി കാണിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഹിറ്റ് ലിസ്റ്റില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പേരുമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിഎഫ്‌ഐ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചാരണത്തിലാണ് പാലാ ബിഷപ്പിന്റേയും പേര് ഉള്‍പ്പെട്ടത്. ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പള്ളിയില്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.
മതമൗലികവാദികള്‍ ഒന്നടങ്കം ബിഷപ്പിനെതിരേ രംഗത്തു വിന്നിരുന്നു. ഇതിനു ശേഷമാണ് ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ബിഷപ്പിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചത്. മുസ്ലിം സമുദായത്തിന്റെ പ്രധാനശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഹിറ്റ് ലിസ്റ്റില്‍ ബിഷപ്പിന്റെ പേരും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ രഹസ്യഗ്രൂപ്പുകളില്‍ പ്രചാരണം നടന്നിരുന്നത്.
ഹിറ്റ്ലിസ്റ്റിലുള്ള ഇടതു മുന്നണി നേതാവ് പാലാ ബിഷപ്പുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ്. പാലാ ബിഷപ്പിൻ്റെ സമ്മർദ്ദഫലമായാണ് ഇടത് നേതാവ് ലൗ ജിഹാദിനെ അനുകൂലിച്ചതെന്നും പി.എഫ്.ഐ കരുതുന്നു. തങ്ങൾക്ക് എതിരെ അടുത്ത കാലത്തായി ഏറ്റവുമധികം എതിർപ്പുയർത്തുന്നത് ക്രിസ്ത്യൻ നേതാക്കളാണെന്ന് പി.എഫ്.ഐ കരുതുന്നു.
ക്രിസ്ത്യൻ നേതാക്കൾ ഉയർത്തുന്ന ലൗ ജിഹാദ് വിവാദം അടിസ്ഥാന രഹിതമാണെന്നാണ് പിഎഫ്ഐ പറയുന്നത്. എന്നാൽ നൂറുകണക്കിന് ക്രിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാം മതവിശ്വാസികളായ ചെറുപ്പക്കാരുമായി പ്രണയത്തിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യാനികൾ മുസ്ലീം സംഘടനകൾക്കെതിരെ രംഗത്തെത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്‌ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചതിനൊപ്പം നല്‍കിയ വിവരങ്ങളിലാണ് ഹിറ്റ് ലിസ്റ്റും ഉള്‍പ്പെട്ടത്. ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുയിരുന്നില്ല.
മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പോലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയരുന്നു. എന്നാൽ കേരള പോലീസ് സ്വതസിദ്ധമായ മൗനം പാലിച്ചു.
കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ലൗ ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിനെ ചൊടിപ്പിച്ചത്. ഇതിനു മുമ്പാണ് ഇടതു മുന്നണി നേതാവ് ലൗജിഹാദിനെതിരെ രംഗത്തെത്തിയത്.
മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. അദ്ദേഹം പറഞ്ഞതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പിന്നീട് ബിഷപ്പുമാരുടെ സിന ഡും ഇതിനോട് യോജിച്ചു.
ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു. കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേയ്ക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു.വിഷയത്തെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായോ ഭീകരപ്രവർത്തനമായോ കണ്ട് നിയമപാലകർ നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു.
ലൗ ജിഹാദ് സംബന്ധിച്ച സിനഡിന്റെ ആരോപണത്തിൽ വിശ്വാസികൾ രണ്ടു തട്ടിലായി. എറണാകുളം അതിരൂപതയിലുൾപ്പെടെ പള്ളികളിൽ ലൗ ജിഹാദ് ആരോപണത്തിനെതിരെ ചില സംഘടനകൾ പ്രതിഷേധിച്ചു. തുടർന്ന് പലയിടങ്ങളിലും ലൗ ജിഹാദ് സംബന്ധിച്ച ഭാഗം ഒഴിവാക്കി ഇടയലേഖനം വായിച്ചു.ക്രിസ്ത്യാനികളിലെ മിശ്രവിവാഹങ്ങളിൽ ഭൂരിപക്ഷവും ഹിന്ദുക്കളുമായിരിക്കെ മുസ്ളീം സമുദായത്തിനെതിരെ പ്രതികരിക്കുന്നതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് എതിർത്ത സംഘടനകൾ ആരോപിച്ചു.
പൗരത്വ നിയമം പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽ പോലും കൃത്യമായി പ്രതികരിക്കാത്ത സീറോ മലബാർ സഭാ സിനഡ് ലൗ ജിഹാദ് ഉന്നയിക്കുന്നത് ആഭ്യന്തര വിഷയങ്ങളിൽ നിന്ന് വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിക്കാനാണെന്ന് ആരോപണം ഉയർത്തിയാണ് തീവ്ര മുസ്ലീങ്ങൾ ഇതിനെ നേരിട്ടത്.
സഭയിൽ ഒരുകാലത്തുമില്ലാത്ത വിധത്തിൽ അഴിമതി, സാമ്പത്തിക ക്രമക്കേട്, ഭൂമി കുംഭകോണം, മെത്രാന്മാരും വൈദികരും ഉൾപ്പെട്ട ലൈംഗിക പീഡനം പോലുള്ള ആരോപണങ്ങൾ ഉയർന്നു. വൈദികരും ഒരു മെത്രാനും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു തെളിവില്ലാത്ത ലൗ ജിഹാദ് ഉയർത്തുന്നത് സാമുദായിക സൗഹാർദ്ദം നശിക്കാനും വർഗീയ വേർതിരിവിനും ഇടയാക്കുെമെന്നും അവർ ആരോപിച്ചു.
ലൗ ജിഹാദ് സത്യമാണെന്ന് ക്രൈസ്തവ സഭ ഇന്നും വിശ്വസിക്കുന്നു. നൂറു കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇത്തരത്തിൽ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ബിഷപ്പുമാർ പറയുന്നു. സീറോ മലബാർ സഭയിൽ മാത്രമല്ല ഇങ്ങനെ നടന്നത്. മറ്റ് സഭകളിലും ഇത്തരത്തിൽ മതാന്തര പ്രണയങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ മയക്കുമരുന്നിൻ്റെ സ്വാധീനം ചെറുതല്ലെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവ സഭാംഗങ്ങൾ. ക്രിസ്ത്യൻ ചെറുപ്പക്കാർക്കിടയിൽ വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിന് പിന്നിൽ ചില തീവ്ര മുസ്ലിം സംഘടനകളാണെന്ന് കരുതുന്നവരാണ് അധികവും.
ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ രക്തം ചിന്തുമായിരുന്നു.
https://www.facebook.com/Malayalivartha


























