ഇനി സുകേശന്‍ മോശമാണെന്നെങ്ങനെ പറയും? എളമരം കരീം അഞ്ച് കോടി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് ബാര്‍കോഴ കേസ് അന്വേഷിച്ച അതേ വിജിലന്‍സ് എസ് പി സുകേശന്റെ റിപ്പോര്‍ട്ട്

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി കൊടുത്തതില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് എഴുതി തള്ളി. ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് അന്വേഷിച്ച അതേ വിജിലന്‍സ് എസ് പി സുകേശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. അനുമതി നല്‍കാന്‍ എളമരം കരീം അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സുകേശന്റെ റിപ്പോര്‍ട്ട്. അഞ്ച് കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്നായിരുന്നു എസ് പിയുടെ റിപ്പോര്‍ട്ട്. കരീമിന്റെ ബന്ധുവിനും വിശ്വസ്തനുമായി പി പി നൗഷാദ് ആണ് കരീമിനായി പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. നൗഷാദിന്റെ മുന്‍ െ്രെഡവറുടെ വെളിപ്പെടുത്തലാണ് കേസിലേക്കു നയിച്ചത്. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍വച്ചു കര്‍ണാടകയിലെ ബെല്ലാരി ആസ്ഥാനമായ കമ്പനി പണം കൈമാറിയെന്നായിരുന്നു ആരോപണം. ഈ പണം നൗഷാദിനൊപ്പം കോഴിക്കോട്ട് എത്തിച്ചതു താനാണെന്നും സുബൈര്‍ വെളുപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാമെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. കേസ് കാലഹരണപ്പെട്ടതാണെന്നും സുകേശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവന്ന അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഇതെന്നു തെളിഞ്ഞതായി എളമരം കരീം വ്യക്തമാക്കി. ആര് അന്വേഷിച്ചാലും ഇതുതന്നെയായിരിക്കും ഫലം. എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വ്യവസായവകുപ്പാണ് ശുപര്‍ശ ചെയ്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖനനത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കുദ്രെമുഖ് അയേണ്‍ ഓര്‍ കമ്പനിയെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്പി.എല്‍ എന്ന സ്വകാര്യ കമ്പനിയക്ക് ഖനനം നടത്താന്‍ അനുമതി നല്‍കിയതാണ് ആരോപണങ്ങള്‍ക്ക് വഴിവച്ചത്. മുപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്. കരീമുമായി രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നെന്നും കമ്പനി പ്രതിനിധി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
2009ല്‍ ഖനനത്തിനുവേണ്ടി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. എളമരം കരീമായിരുന്നു അന്ന് വ്യവസായവകുപ്പ് മന്ത്രി. വനംവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് വ്യവസായവകുപ്പ് ഖനനത്തിന് അനുമതി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പടെ 2500 ഓളം ഏക്കര്‍ വനഭൂമിയിലണ് ഖനനത്തിന് അനുമതി നല്‍കിയത്. ഖനനത്തിന് അനുമതി നല്‍കേണ്ടെന്നായിരുന്നു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും തീരുമാനം. ഇതെല്ലാം മറികടന്നാണ് വ്യവസായമന്ത്രിയായിരുന്ന കരീം ഖനനത്തിന് അനുമതി നല്‍കിയതെന്നായിരുന്നു ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha