തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഒരു മണിക്കൂറില്‍ തന്നെ ആറു ശതമാനം പോളിങ്

തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. ആദ്യ ഒരു മണിക്കൂറില്‍ തന്നെ സംസ്ഥാനത്ത് ആറ് ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
ആദ്യത്തെ ഒരു മണിക്കൂറില്‍ തിരുവനന്തപുരം (4.5), കൊല്ലം (5), ഇടുക്കി (5), കോഴിക്കോട് (5.5) വയനാട് (5), കണ്ണൂര്‍ (6.5), കാസര്‍ക്കോട് (6) എന്നിങ്ങിനെയാണ് വോട്ടിങ് ശതമാനം.
മുന്‍ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ (ചോമ്പാല), ഒ.രാജഗോപാല്‍, മന്ത്രി വി. എസ്. ശിവകുമാര്‍, കെ.എസ്. ശബരിനാഥന്‍ ( എല്ലാവരും തിരുവനന്തപുരം), ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ (കോഴിക്കോട്), ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (കാസര്‍ക്കോട്) എന്നിവര്‍ കാലത്ത് തന്നെ വോട്ട് രേഖപ്പെടുത്തി.
കാസര്‍ക്കോട് ജില്ലയിലെ പീലിക്കോട് പഞ്ചായത്തിലെ പതിനാലാം ബൂത്തില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. പുതിയ യന്ത്രം കൊണ്ടുവന്നാണ് വോട്ടിങ് ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha