ഇന്നത്തെ ഓരോ വോട്ടും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാവിയായിരിക്കും… ആവേശത്തോടെ വോട്ടര്‍മാര്‍; അസ്ഥാനത്തു വന്ന മഴയില്‍ ആവേശം ചോരാതെ പ്രവര്‍ത്തകരും

ഇന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ അത് ഓരോ മുന്നണിയുടേയും ഭാവി നിര്‍ണയിക്കുന്ന ഘടകമായി മാറും. ഇത് ഉടന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കൂടിയാവും. ഉമ്മന്‍ ചാണ്ടിയെ സംബംന്ധിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് ഇവിടെ ഭൂരിപക്ഷം കിട്ടിയേ മതിയാകൂ.
സിപിഎമ്മിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നവും വെള്ളാപ്പള്ളിയുടെ മാറ്റം കൊണ്ട് ഈഴവ സമൂഹം പോയതും വെല്ലുവിളി തന്നെയാണ്. ഇവിടെ നിന്നും സിപിഎം വിജയിച്ചു കയറിയാല്‍ അവര്‍ക്ക് കിട്ടുന്ന വലിയ വിജയമാകും.
ബിജെപിയെ സംബന്ധിച്ച് മുമ്പെങ്ങുമില്ലാത്ത തരംഗമാണ്. വെള്ളാപ്പള്ളിയുടെ വരവ് പിന്നോക്ക സമുദായത്തെ ഒപ്പം നിര്‍ത്താനായി. അതേസമയം ശാശ്വതീകാനന്ദയുടെ മരണം ബിജെപിയേയും ബാധിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. 1,11,11,006 വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുക. 31,161 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
രണ്ട് ഘട്ടമായി 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം വോട്ടെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും. 1,39,97,529 വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടുചെയ്യുക.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി/കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ 9150 സ്ഥാനത്തേക്ക് 31,161 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. ജില്ലാപഞ്ചായത്തുകളിലെ 152 സ്ഥാനങ്ങളിലേക്ക് 582 പേരും 63 ബ്ലോക്ക് പഞ്ചായത്തിലെ 866 ഡിവിഷനിലേക്ക് 2844 പേരും 395 ഗ്രാമപഞ്ചായത്തിലെ 6,794 വാര്‍ഡിലേക്ക് 22,788 പേരും 31 നഗരസഭയിലെ 1123 വാര്‍ഡിലേക്ക് 3632 പേരും നാല് കോര്‍പറേഷനിലെ 285 വാര്‍ഡിലേക്ക് 1315 പേരുമാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞുകഴിഞ്ഞു. എസ്എന്‍ഡിപിയും ബിജെപി കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന് ക്ഷീണം സംഭവിച്ചാല്‍ അത് തങ്ങള്‍ക്ക് നേട്ടമാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍, വിമതശല്യമാണ് പാര്‍ട്ടിയെ എല്ലായിടത്തും കുഴപ്പിക്കുന്നത്.
ബിഫ് വിവാദവും ബാര്‍ കോഴയും ചക്കിട്ടപ്പാറയും വിഎസിന്റെ മകനും അവസാന നിമിഷം വോട്ടറെ സ്വാധീനിക്കുക തന്നെ ചെയ്യും. ഇതായിരിക്കും വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിന്റെ ഭാവി. ഉമ്മന്‍ ചാണ്ടി, വിഎസ്, പിണറായി വിജയന്‍, കോടിയേരി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, വെള്ളാപ്പള്ളി, ഒ. രാജഗോപാല്‍, വി. മുരളീധരന്‍ എല്ലാവര്‍ക്കും ഈ തെരഞ്ഞെടുപ്പ് വലിയ മാറ്റം നല്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha