കണ്ണൂരില്‍ സുരക്ഷയൊരുക്കാന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ഐ.എം വിജയന്‍

കണ്ണൂര്‍ മയ്യിലില്‍ സുരക്ഷ ഒരുക്കാനെത്തിയിരിക്കുന്നത് ഫുട്‌ബോള്‍ സൂപ്പര്‍ താരമായ ഐ എം വിജയനാണ്. കളിക്കളത്തില്‍ പലതവണ കണ്ടിട്ടുള്ള കറുത്ത മുത്തിനെ പോലീസ് യൂണിഫോമില്‍ നേരിട്ടു കണ്ടതിന്റെ ആവേശത്തിലാണ് വോട്ടര്‍മാര്‍. സംഘര്‍ഷ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂരെങ്കിലും തന്റെ മനസില്‍ അത്തരം ആശങ്കകളൊന്നുമില്ലെന്ന് വിജയന്‍ പറഞ്ഞു.
മയ്യിലിലെ എല്ലാ ബൂത്തുകളിലും ഇന്നലെ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും വിജയന്‍ പറഞ്ഞു. യൂണിഫോമില്‍ അധികം കണ്ടിട്ടില്ലാത്തതിനാല്‍ കാണുന്നവരെല്ലാം ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഫുട്‌ബോളിലെ സൂപ്പര്‍താരമാണെങ്കിലും തന്റെ സാന്നിധ്യം പോലീസുകാര്‍ക്ക് സുരക്ഷാ പ്രശ്‌നമാവുമോയെന്ന് കരുതുന്നില്ലെന്നും വിജയന്‍ പറഞ്ഞു.
പോലീസിലായതിനാല്‍ എവിടെയായാലും ഡ്യൂട്ടി ചെയ്യണം. കണ്ണൂരില്‍ ജോലിചെയ്യുന്നതില്‍ സന്തോഷമേയുള്ളുവിജയന്‍ പറഞ്ഞു. കെഎപി അസി.കമാന്‍ഡന്റും കേരളത്തിന്റെ പഴയകാല ഫുട്‌ബോള്‍ താരവുമായ സുധീറും വിജയനൊപ്പമുണ്ട്. വിജയനുള്ളതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതല്‍ സഹകരണമുണ്ടാകുമെന്ന് സുധീര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha