കൊച്ചി ആലപ്പുഴയെ മിസൈല്‍ വിക്ഷേപിച്ചു തകര്‍ത്തു! കൊച്ചിയില്‍നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയം

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചിയില്‍നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയം. ബ്രഹ്മോസ് തകര്‍ത്തത് 290 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമായ ആലപ്പിയെയാണ്. ഡീകമ്മിഷന്‍ ചെയ്ത ഒരു പഴയ കപ്പലായിരുന്നു \'ആലപ്പി\'. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്നലെ ഒരുമണിക്കായിരുന്നു പരീക്ഷണം.
ലോകത്തിലെ ഏറ്റവും വേഗമേറിയ ബാലിസ്റ്റിക് മിസൈലായ ബ്രഹ്മോസ് സഞ്ചരിക്കുന്ന പരമാവധി പരിധി 290 കിലോമീറ്ററാണ്. ഇന്ത്യ - റഷ്യ സംയുക്ത നിര്‍മിതിയായ ബ്രഹ്മോസ് മിസൈല്‍ 2005 മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ കുന്തമുനയാണ്.
നാവികസേനയുടെ ഏറ്റവും പ്രഹരശേഷിയുള്ള കപ്പലുകളിലൊന്നായ ഐഎന്‍എസ് കൊച്ചി സെപ്റ്റംബര്‍ 30-നാണ് കമ്മിഷന്‍ ചെയ്തത്. 16 ബ്രഹ്മോസ് മിസൈലുകള്‍ വരെ വഹിക്കാന്‍ തക്ക ശേഷിയുള്ളതാണ് ഈ കപ്പല്‍. മറ്റ് അത്യന്താധുനിക ആയുധങ്ങളും സെന്‍സറുകളും കപ്പലിലുണ്ട്.
ബ്രഹ്മോസിന്റെ 49-ാം പരീക്ഷണ വിക്ഷേപണമാണ് ഇന്നലെ നടന്നത്. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനു ബ്രഹ്മോസ് മിസൈല്‍ വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടിരുന്നു. അന്നു മിസൈല്‍ ലക്ഷ്യം ഭേദിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha