വില്ലനായി വോട്ടിംഗ് യന്ത്രം… വോട്ടിംഗ് യന്ത്രം പലയിടത്തും പണിമുടക്കുന്നു; കാത്തുനില്‍ക്കതെ അനേകം പേര്‍ വോട്ട് ചെയ്യാതെ മടങ്ങി

പലയിടത്തും വോട്ടിംഗ് യന്ത്രം വില്ലനായതോടെ കൂ നിന്ന് തളര്‍ന്ന വോട്ടന്‍മാര്‍ അവരവരുടെ ജോലിക്കായി പോയി. ഇവരെ തിരിച്ച് കൊണ്ടുവരാന്‍ പാടുപെടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇതോടെ സ്ഥാനാര്‍ത്ഥികളും വിഷമത്തിലായി.
വോട്ടിംഗ് യന്ത്രം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതും ചെറിയ പണിമുടക്ക് പോലും ശരിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതും വലിയ പ്രശ്‌നമാകുന്നു.
വിവിധ ഇടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ് വൈകി.
വയനാട് മുട്ടില്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ മെഷീന്‍ തകരാറിലായതിനാല്‍ വോട്ടിങ് വൈകി. പത്തനാപുരം നെടുംപറമ്പ് ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിനെതുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂര്‍ കടന്നപ്പള്ളി 1ാം ബൂത്തിലും വോട്ടിങ് തടസ്സപ്പെട്ടു. കോഴിക്കോട് ചെമ്പനോട്, ചെരണ്ടത്തൂര്‍ , പയ്യോളി, ഒഞ്ചിയം, മുട്ടുങ്കല്‍, വളയം എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആകെ 9,220 വാര്‍ഡുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് . ആകെ വോട്ടര്‍മാരുടെ എണ്ണം ഒരു കോടി പതിനൊന്നുലക്ഷമാണ്. സ്ഥാനാര്‍ഥികളുടെ . എണ്ണം 31,161 ആണ്. വൈകിട്ട് അ!ഞ്ച് മണിക്ക് പോളിങ് തീരും. അഞ്ചുമണിവരെ ക്യൂവില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് സമയം അവസാനിച്ച ശേഷവും വോട്ടുചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ദേശസാല്‍കൃതബാങ്കിന്റെ പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha