കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ കുഞ്ഞുമായി കിണറ്റില്‍ ചാടി, കുട്ടി മരിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ കുഞ്ഞുമായി കിണറ്റില്‍ ചാടി. നെന്മേനി പുത്തന്‍കുന്ന് റഫീക്കിന്റെ ഭാര്യ ഖദീജയാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. ഇവരുടെ മൂന്നുവയസുകാരി മകള്‍ ലൈബ വെള്ളത്തില്‍ മുങ്ങി മരിച്ചു.
പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഖദീജ കുഞ്ഞുമായി കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവമറിഞ്ഞ് റഫീക്ക് കിണറ്റില്‍ ഇറങ്ങി രണ്ടു പേരെയും കരയില്‍ എത്തിച്ചുവെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha