കണ്ണൂരില്‍ വനിതാ സ്ഥാനാര്‍ത്ഥിയ്ക്ക് മര്‍ദനമേറ്റു

പരിയാരത്ത് തെരഞ്ഞെടുപ്പിനിടെ വനിതാ സ്ഥാനാര്‍ഥിക്കു മര്‍ദനമേറ്റു. അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. രേഷ്മ ഗോപനാണ് മര്‍ദനമേറ്റത്. രാവിലെ ഏഴോടെ പോളിംഗ് ബൂത്തായ കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളിലെത്തിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയും ഒരു സംഘം വനിതാ പ്രവര്‍ത്തകരും മര്‍ദിച്ചെന്നാണ് രേഷ്മ തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നത്. ബൂത്തിനകത്ത് ഇരിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും വോട്ടേഴ്‌സ് ലിസ്റ്റ് പിടിച്ചു വാങ്ങി കീറി നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പ്രചാരണ വേളയിലും രേഷ്മയെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha