കാഞ്ഞങ്ങാട്ട് സംഘര്‍ഷം: എഎസ്‌ഐക്ക് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍

അജാനൂര്‍ പഞ്ചായത്തു പരിധിയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഒരു സംഘം ആക്രമിച്ചു. അക്രമത്തില്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ എഎസ്‌ഐക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകനായ വിജിലാലിനെ(32) അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എഎസ്‌ഐ ജോസിനാണ് കൈക്ക് പരിക്കേറ്റത്. കോണ്‍ഗ്രസുകാര്‍ പ്രദേശത്തെ വോട്ടര്‍മാര്‍ക്കു സ്ലിപ്പ് നല്‍കാനുള്ള സംവിധാനമൊരുക്കുന്നതിനിടെ ഒരു സംഘം സിപിഎമ്മുകാര്‍ തടയുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും പറയുന്നു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha