നിലവിളിച്ച് വീട്ടുകാര്‍... ഭര്‍തൃവീട്ടിലേക്ക് പോകാനിരിക്കെ യുവതിയെ തേടിയെത്തിയ ദുരന്തം.... മലപ്പുറത്ത് യുവതി കുളത്തില്‍ മുങ്ങി മരിച്ചു

നിലവിളിച്ച് വീട്ടുകാര്‍... ഭര്‍തൃവീട്ടിലേക്ക് പോകാനിരിക്കെ യുവതിയെ തേടിയെത്തിയ ദുരന്തം.... മലപ്പുറത്ത് യുവതി കുളത്തില്‍ മുങ്ങി മരിച്ചു, ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് കുളത്തിലാണ് യുവതി മുങ്ങിമരിച്ചത്.
ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി മേഘനാഥന്റെ ഭാര്യ മഹാലക്ഷ്മിയാണ് മൂലേപ്പാടം ഏഴാം ബ്ലോക്കിലെ കുളത്തില്‍ മുങ്ങിമരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
മഞ്ചേരി സ്വദേശിയുടെ റബര്‍ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കള്‍ ടാപ്പിങ് ജോലി ചെയ്തു വന്നിരുന്നത്. ഈ പറമ്പില്‍ കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായി കുഴിച്ച കുളത്തിലാണ് യുവതി അപകടത്തില്‍പെട്ടു പോയത്. നിലവിളി ശബ്ദം കേട്ട് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം ഒരാഴ്ച മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാനായി മഹാലക്ഷ്മി മൂലേപ്പാടത്തെ സ്വന്തം വീട്ടിലേക്ക് എത്തയത്. ഇന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെ ആണ് ദുരന്തമുണ്ടായത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha


























