കെ ബാബുവിനെതിരെ പ്രതിപക്ഷം; സര്‍വ്വകക്ഷിസംഘത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി

ബാബുവിനൊപ്പം ഇനിയൊരു യാത്രയില്ല. പകരം ആളെ വച്ചാല്‍ നോക്കാമെന്ന് പ്രതിപക്ഷം. മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തില്‍ ബ്രിട്ടനിലേക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഴിമതി ആരോപണ വിധേയനായ കെ. ബാബുവിനൊപ്പം പോകാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് ഭരണപ്രതിപക്ഷ എം.എല്‍.എമാര്‍ അടങ്ങിയ സംഘം ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരുന്നത്. മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നതെങ്കിലും അസൗകര്യം മൂലം അദ്ദേഹം പിന്മാറിയതിനെത്തുടര്‍ന്നാണ് സംഘത്തെ കെ. ബാബു നയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കര്യം പ്രതിപക്ഷത്തെ അറിയിച്ചിരുന്നില്ലെന്ന് സി.ദിവാകരന്‍ എം.എല്‍.എ പറഞ്ഞു. കെ. ബാബുവിനൊപ്പം പോകാനാവില്ല. സംഘത്തെ കെ.സി ജോസഫ് നയിക്കുകയാണെങ്കില്‍ പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാട് മൂലം യാത്ര തന്നെ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും ഒരുക്കുന്ന പരിപാടിയുടെ ഭാഗമായിരുന്നു കേരളത്തിലെ എം.എല്‍.എമാരുടെ ബ്രിട്ടന്‍ യാത്ര. അതേ സമയം പ്രതിപക്ഷം വിട്ടുനിന്നത് കൊണ്ടല്ല യാത്ര റദ്ദാക്കിയതെന്ന് മന്ത്രി കെസി ജോസഫ് വിശദീകരിച്ചു. സംഘത്തിലെ ചില ഭരണപക്ഷ എം.എല്‍.എമാര്‍ അസൗകര്യം അറിയിച്ചതാണ് കാരണമെന്നും പറയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha