തുറവൂരിലേത് ക്വട്ടേഷന്‍ കൊലപാതകം; സുബിനേയും ജോണ്‍സണേയും ലോറി ഇടിപ്പിച്ചു കൊന്നത് കരുതിക്കൂട്ടിത്തന്നെ

കോളിളക്കം തീര്‍ത്ത കണിച്ചുകുളങ്ങര മോഡല്‍ ക്വേട്ടഷന്‍ കൊലപാതകം വീണ്ടും. ആലപ്പുഴ തുറവൂരിന് സമീപത്ത് വച്ച് ബൈക്ക് യാത്രക്കാരായ പെയിന്റിങ് തൊഴിലാളികള്‍ടിപ്പിര്‍ ലോറി ഇടിച്ചു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. അന്ധകാരനഴി സ്വദേശി സുബിന്‍ (27), സഹയാത്രികന്‍ ജോണ്‍സണ്‍ ( 40) എന്നിവരാണ് മരിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നു ലോറിയിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ലോറി െ്രെഡവര്‍ തുമ്പി ഷിബു കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഏഴു മണിക്കാണ് ദേശീയ പാതയില്‍ വാഹനാപകടമുണ്ടായത്. കൊല്ലപ്പെട്ട സുബിനും ജോണ്‍സനും മത്സ്യത്തൊഴിലാളികളും ഒപ്പം പെയിന്റിങ് ജോലികള്‍ ചെയ്തിരുന്നവരുമാണ്. ഇരുവരെയും ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ലോറി മറ്റൊരു വാഹനത്തിലിടിച്ചിട്ടും നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരും പൊലിസും ലോറിയെ പിന്തുടര്‍ന്ന് െ്രെഡവറെ പിടികൂടി. വാഹനോടിച്ചിരുന്ന തുമ്പി ഷിബു അമിതമായി മദ്യപിച്ചിരുന്നു. സ്വാഭാവിക അപകടമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയ പൊലീസ് പിന്നീട് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ് തുമ്പി ഷിബു. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിത്തോട് ചാവടി റോഡിലൂടെ അമിതവേഗത്തില്‍ പോകുന്നതിനിടെ വിവരമറിഞ്ഞെത്തിയ കുത്തിയതോട് സിഐ കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചാവടിക്കു സമീപം ലോറി തടഞ്ഞു. സമീപമുള്ള കാരേച്ചിറ തോട്ടിലേക്കു െ്രെഡവര്‍ കൊല്ലം ചവറ മരേഴത്ത് ഷിബു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ തോട്ടില്‍ ചാടി െ്രെഡവറെ പിടികൂടി പൊലീസിനു കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha