ബാര്‍ കോഴയില്‍ രണ്ടു നീതി ബലപ്പെടുന്നു; ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയത് നിയമോപദേശം തേടാതെ

ബാര്‍ കോഴയിലെ അണിയറക്കളികള്‍ പുറത്തേക്ക്. പന്തിയില്‍ രണ്ടു വിളമ്പായിരുന്നെന്ന ആക്ഷേപം ഇപ്പോള്‍ ബലപ്പെടുകയാണ്. ആരോപണങ്ങളില്‍ കെ. ബാബുവിന് എതിരെ കേസെടുക്കേണ്ടെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചത് നിയമോപദേശം തേടാതെയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മാണിക്ക് എതിരായ ആരോപണത്തില്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അന്വേഷണസംഘം നിയമോപദേശം തേടിയ സാഹചര്യത്തിലാണ് ബാബുവിന് എതിരെ മൊഴിയുണ്ടായിട്ടും നിയമോപദേശം തേടാതിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ബാര്‍ കോഴക്കേസില്‍ ആരോപണത്തില്‍ മന്ത്രി ബാബുവിനെതിരായ കേസ് വിജിലന്‍സ് അട്ടിമറിച്ചുവെന്ന ആരോപണങ്ങള്‍ നേരത്തെമുതല്‍ നിലനിന്നിരുന്നു. കോഴ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴി ശരിവെക്കുന്ന സാക്ഷി മൊഴികള്‍ നിലനിന്നിരുന്നുവെങ്കിലും ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. കോഴ നല്‍കാന്‍ ബാറുടമകള്‍ പണം പിരിച്ചുവെന്ന രണ്ട് ബാറുടമകളുടെ മൊഴിയാണ് വിജിലന്‍സ് അവഗണിച്ചത്. ഇവയെ അവഗണിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയത്.
കെ ബാബുവിനെതിരെ രണ്ട് സാക്ഷികള്‍ നല്‍കിയ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തിരുന്നില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബാബു പണം ആവശ്യപ്പെട്ടെന്ന് തെളിയിക്കാനാകുന്ന സാക്ഷിമൊഴികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല. ഡിവൈഎസ്പി എംഎന്‍ രമേശ് നടത്തിയ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ബാബുവിന് നല്‍കാന്‍ പണം പിരിച്ചുവെന്നും ബിജു രമേശ് പണം നല്‍കുന്നത് കണ്ടുവെന്നും വ്യക്തമാക്കുന്ന പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഈ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് വിജിലന്‍സ് ശ്രമിച്ചത്. വൈരുദ്ധ്യമുള്ള മൊഴികളാണെന്ന് ബോധപൂര്‍വം വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാര്‍ കോഴക്കേസില്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ ശ്രമിച്ചുവെന്ന ആരോപണം ശക്തമായിരിക്കേ ബിജു രമേശിന് അനുകൂലമായി സാക്ഷി മൊഴികള്‍ പുറത്തു വന്നത്. ബാബുവിന് എതിരെ കെബിഎച്ച്എ തൃശൂര്‍ ജില്ലാ സെക്രട്ടറി ജോഷി മൊഴി നല്‍കി. 2013 മാര്‍ച്ചില്‍ തൃശൂരില്‍ നിന്ന് മാത്രം 10 ലക്ഷം രൂപ പിരിച്ച് അസോസിയേഷന് നല്‍കിയതായി ജോഷിയുടെ മൊഴിയിലുണ്ട്. ലൈസന്‍സ് ഫീസ് ഉയര്‍ത്തിയേക്കുമെന്ന് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞതായും ഭാരാവാഹിയായ ഷൈനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അന്വേഷണസംഘം പരിശോധനയ്ക്ക് വിധേയമാക്കിയില്ല.
മന്ത്രി ബാബുവിന് താന്‍ 50 ലക്ഷം രൂപ വീതം രണ്ട് തവണ നല്‍കിയിരുന്നതായി ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബാബുവിനെതിരെ നല്‍കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയില്ലെന്ന് നേരത്തെ തന്നെ ബിജു രമേശ് ആരോപിച്ചിരുന്നു. ബാബുവിനെതിരെ തെളിവ് ശേഖരിക്കാതിരിക്കാന്‍ വിന്‍സന്‍ എം പോള്‍ നിര്‍ദേശം നല്‍കിയെന്നും ബാബുവിന്റെ അടുത്തേക്ക് ഏത് ദൂതനെയാണ് അയച്ചതെന്ന് വ്യക്തമാക്കണമെന്നും ബിജു രമേശ് പറഞ്ഞു. പോളക്കുളം കൃഷ്ണദാസ്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നിവര്‍ മുഖേന ഒത്തു തീര്‍പ്പിന് ബാബു ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാബുവിന്റെ സ്ഥാനം പോയാല്‍ അദ്ദേഹം അടുത്ത ആളെ ചൂണ്ടിക്കാണിക്കും. ഉറപ്പ്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാഗവല്ലി പുറത്തുവരുമെന്നാണ് കോണ്‍ഗ്രസുകാര്‍ത്തന്നെ പറയുന്നത്. ഇതെല്ലാം അതിനുള്ള മുന്നൊരുക്കങ്ങള്‍ മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha