ആറ്റിങ്ങലില്‍ പോലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം ആറ്റിങ്ങലില്‍ പോലീസ് ജീപ്പ് മറിഞ്ഞു മൂന്ന് പേര്‍ക്ക് പരിക്കുപറ്റി. ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ആര്‍.ടി.ഒ. ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലേതാണ് ജീപ്പ്.
ടാറ് പണി നടക്കുന്നതിനാല്‍ റോഡില്‍ ഡിവൈഡര്‍ വച്ചിരുന്നു. ഇത് കണ്ട് ജീപ്പ് വെട്ടിതിരിച്ചതാണ് അപകട കാരണം. ജീപ്പ് തലകുത്തി മറിയുകയായിരുന്നു. രാത്രി പത്തര കഴിഞ്ഞിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha