എസ്.എല്‍. നാരായണന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി

തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ എസ്.എല്‍. നാരായണന് അന്താരാഷ്ട്ര ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. ശനിയാഴ്ച ഫിലിപ്പീന്‍സ് ഇന്റര്‍നാഷനല്‍ ഓപണ്‍ ചെസ് ടൂര്‍ണമെന്റില്‍ ആറര പോയന്റുമായി ഫിനിഷ് ചെയ്തതോടെയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് അര്‍ഹനായത്.
കേരളത്തില്‍നിന്ന് ഗ്രാന്‍ഡ് മാസ്റ്ററാകുന്ന രണ്ടാമത്തെ താരമാണ് നാരായണന്‍. ജി.എന്‍. ഗോപാലാണ് കേരളത്തിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍. ഈ വര്‍ഷം ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ 17കാരനായ നാരായണന്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയും സുനില്‍ദത്ത്‌ലൈന ദമ്പതികളുടെ മകനുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha