വമ്പന്‍ തട്ടിപ്പിന് ഒത്താശ ചെയ്തത് പോലീസിലെ ഉന്നതര്‍, ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചു ,പോലീസില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് ശരണ്യ നടത്തിയ തട്ടിപ്പ് വിരല്‍ ചൂണ്ടുന്നത് ആഭ്യന്തര വകുപ്പിന് നേരെ

ശരണ്യയും കുടുംബവും പോലീസില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ പിരിച്ച സംഭവത്തില്‍ അന്വേഷണം എത്തുന്നത് ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്ക്.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ കേസ് മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് സൂചന. ചെറുപ്പം മുതല്‍ നാട്ടിലെ താരമായിരുന്ന ശരണ്യ കാര്യങ്ങള്‍ സാധിച്ചെടുത്തിരുന്നതെല്ലാം പോലീസിലെ ഉന്നത ബന്ധങ്ങള്‍ വെച്ചായിരുന്നു.
തൃക്കുന്നപ്പുഴ മന്ദിരത്തില്‍ സനുവില്‍നിന്നും ജോലി വാഗ്ദാനം നല്‍കി 80000 തട്ടിയ കേസില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് ശരണ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശരണ്യയെ വീണ്ടും ജയിലിലേക്ക് അയക്കുകകയായിരുന്നു കോടതി. ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉഷാനായര്‍ക്ക് മുന്നില്‍ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട രഹസ്യമൊഴി നല്‍കിയത്. പൊലീസ് സേനയില്‍ ജോലി നല്‍കുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പി എസ് സിയുടെ അഡ്വൈസ് മെമോ, സീല്‍ എന്നിവ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായും മൊഴി നല്‍കി.
ശരണ്യയുടെ വഴിവിട്ട പ്രവര്‍ത്തികള്‍ തിരിച്ചറഞ്ഞ ഭര്‍ത്താവ് സീതത്തോട് സ്വദേശി പ്രദീപ് നേരത്തെ ബന്ധം വിട്ടിരുന്നു. പീന്നീട് അടിച്ചുമാറ്റിയ പണത്തിന്റെ വീതം വെക്കിലെ തര്‍ക്കമാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്. പണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിപ്പാട് സി ഐയുടെ പരിധിയില്‍ നില്‍ക്കുന്ന രണ്ടുകേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയില്‍ ഹാജരാക്കിയത്. ഈ കേസില്‍ വിചാരണ നേരിടുന്ന തൃക്കുന്ന പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. അഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസുമായി ബന്ധപ്പെട്ട ചില നീക്കങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രദീപ് വെളിപ്പെടുത്തലുകള്‍ എങ്ങനെ പുറത്തുവരാനാണ്.
പത്രങ്ങളിലും മറ്റും വന്ന, പൊലീസ് മിലിട്ടറി ഫോഴ്‌സുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് ശരണ്യയ്ക്ക് പ്രചോദനമായത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിന്റെ പേരില്‍ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയ പരിചയം തട്ടിപ്പിന് ഉപയോഗിച്ചു. ഇതിനായി ഏറെ പരിചയമുള്ള തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപിനെ വലയിലാക്കി. പിന്നീട് ഡിവൈ എസ് പി ചമഞ്ഞ് പ്രദീപ് ഉദ്യോഗാര്‍ത്ഥികളെ നിയന്ത്രിച്ചു തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് ശരണ്യയുടെ പിതാവ് സുരേന്ദ്രന്‍ (56) മാതാവ് അജിത (48) ബന്ധു ശംഭു (21) എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
ആഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസിലും തിരുവനന്തപുരത്തും ശരണ്യ കയറിയിറങ്ങിയതായാണ് സൂചന. ശരണ്യയെ രക്ഷിക്കാന്‍ പൊലീസില്‍ ഉന്നതരുടെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുന്നതായി പൊലീസിലെ തന്നെ ചില പ്രമുഖര്‍ പറയുന്നു. ഇപ്പോള്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം കൊടുത്ത് കേസൊതുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നറിയുന്നു. അഡൈ്വസ് മെമ്മോയും, ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ സീലും അടക്കം എല്ലാം ശരണ്യ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഒടുവില്‍ സോളാര്‍ക്കേസുപോലെ ഇതും ആഭ്യന്തര മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കാണ് നീങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha